രാമവർമ്മപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമവർമ്മപുരം
നഗരപ്രാന്തം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വാർഡ് 4
Named honouring Cochin Kings 1956
Government
 • Body തൃശ്ശൂർ നഗരസഭ
 • Councillor V K Suresh Kumar
 • Corporation Mayor Prof R Bindu
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
Time zone UTC+5:30 (IST)
പിൻ 680631
Lok Sabha constituency Thrissur
Vidhan Sabha constituency Thrissur
Civic agency Thrissur Municipal Corporation
Distance from Thrissur
Railway Station
6 kilometres (3.7 mi) N (Road)

തൃശൂർ നഗരത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു പ്രദേശമാണ് രാമവർമ്മപുരം. ദേശീയ-സംസ്ഥാനപ്രാധാന്യമുള്ള ഒട്ടനവധി സ്ഥാപനങ്ങൾ ഈ പ്രദേശത്തു സ്ഥിതി ചെയ്യുന്നു.

പേരിന്റെ ഉൽ‌പ്പത്തി[തിരുത്തുക]

സ്വാതന്ത്ര്യപൂർവ്വ കൊച്ചി രാജ്യത്തു് പെരുമ്പ, മണ്ണുംകാടു്, ആനപ്പാറ എന്നൊക്കെയുള്ള പേരുകളിലാണു് താരതമ്യേന അവികസിതവും അപ്രധാനവും ആയിരുന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നതു്. കേരളസംസ്ഥാനം രൂപീകൃതമായ കാലത്തു് കൊച്ചി രാജകുടുംബത്തിന്റെ വകയായിരുന്ന ഗണ്യമായ ഒരു ഭൂഭാഗം ഇവിടെനിന്നും സർക്കാർ ആകാശവാണിയുടെ തൃശ്ശൂർ നിലയം സ്ഥാപിക്കുവാനായി ഏറ്റെടുക്കുകയുണ്ടായി. ഭൂമി സൗജന്യമായി വിട്ടുകൊടുത്ത പരീക്ഷിത്തു തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന അവസാനത്തെ കൊച്ചിരാജാവു് രാമവർമ്മ കുഞ്ഞുണ്ണിത്തമ്പുരാന്റെ സ്മരണ നിലനിർത്താൻ ഈ പ്രദേശത്തിനു് രാമവർമ്മപുരം എന്നു തന്നെ പേരിട്ടു. പ്രധാനമായും ആകാശവാണിയ്ക്കുവേണ്ടിയായിരുന്നു വിട്ടുകൊടുത്തിരുന്നതെങ്കിലും പ്രക്ഷേപണകേന്ദ്രത്തിനു് ആവശ്യമുള്ളതിലും കൂടുതൽ ഭൂമി കൈമാറിയിരുന്നു. പിൽക്കാലത്തു് ഈ സ്ഥലം മറ്റു പല സ്ഥാപനങ്ങൾക്കുകൂടി ആസ്ഥാനമായിത്തീർന്നു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

മദ്ധ്യകേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ കേന്ദ്രസ്ഥാനമാണു് രാമവർമ്മപുരം എന്നു പറയാം. ചെറുതും വലുതുമായ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ രാമവർമ്മപുരത്തും പരിസരത്തുമായി പ്രവർത്തിക്കുന്നുണ്ടു്. തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, വിമലാ കോളേജു്, സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം, സംസ്ഥാന ഹിന്ദി പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, പോലീസ് പരിശീലന കേന്ദ്രം (കേരളാ പോലീസ് അക്കാദമി), പോലീസ് നായ് പരിശീലനകേന്ദ്രം ഇവയെല്ലാം രാമവർമ്മപുരത്താണു് സ്ഥിതി ചെയ്യുന്നതു്.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=രാമവർമ്മപുരം&oldid=2144269" എന്ന താളിൽനിന്നു ശേഖരിച്ചത്