പൂങ്കുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂങ്കുന്നം

Punkunnu
നഗരപ്രാന്തം
Skyline of പൂങ്കുന്നം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
Government
 • ഭരണസമിതിതൃശ്ശൂർ കോർപ്പറേഷൻ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
Civic agencyThrissur Municipal Corporation
പൂങ്കുന്നം ശിവക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന വാണിജ്യ-ഗാർഹിക കേന്ദ്രമാണ് പൂങ്കുന്നം. തൃശ്ശൂർ നഗരകേന്ദ്രമായ സ്വരാജ് റൌണ്ടിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് പൂങ്കുന്നം. തൃശ്ശൂർ കോർപ്പറേഷന്റെ ആദ്യത്തെ ഡിവിഷൻ പൂങ്കുന്നമാണ്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. ശങ്കരൻകുളങ്ങര ഭഗവതിക്ഷേത്രം, സീതാരാമസ്വാമിക്ഷേത്രം എന്നിവയാണ് ഇവിടെയുള്ള മറ്റ് രണ്ട് പ്രമുഖ ക്ഷേത്രങ്ങൾ. പട്ടണത്തിലെ ഏറ്റവും അധികം ഫ്ലാറ്റുകൾ ഉള്ളത് ഇവിടെയാണു്. മാത്രവുമല്ല, നഗരത്തിലെ, പ്രമുഖ കാർ ഷോറൂമുകളും പൂങ്കുന്നത്താണ്‌ സ്തിഥി ചെയ്യുന്നതു്. നിരവധി സ്കൂളുകളും ഇവിടെയുണ്ട്. പൂങ്കുന്നം ഗവേൺ‌മെന്റ് ഹൈസ്കൂൾ, ഹരിശ്രീ വിദ്യാനിധി, ഹരിശ്രി വിദ്യാനിധി നഴ്സറി, പാറമേക്കാവ് വിദ്യാമന്ദിർ എന്നിവ അവയിൽ ചിലതാണ്‌. ശോഭാ സിറ്റിയുടെ സ്ഥലമായ പുഴയ്ക്കൽ, പൂങ്കുന്നത്തിനടുത്താണ്. ധനലക്ഷ്മി ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കല്ല്യാൺ ജൂവലേഴ്സിന്റെ ഹെഡ് ഓഫീസും ഇവിടെയാണ്..

പൂങ്കുന്നം റെയിൽ‌വേ സ്റ്റേഷൻ തൃശ്ശൂർ-വടക്കാഞ്ചേരി റെയിൽ പാതയിലാണ്. പ്രാദേശിക തീവണ്ടികളേ ഇവിടെ നിറുത്താറുള്ളൂ.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂങ്കുന്നം&oldid=3727411" എന്ന താളിൽനിന്ന് ശേഖരിച്ചത്