വിമല കോളേജ്

Coordinates: 10°33′10.2″N 76°13′35.67″E / 10.552833°N 76.2265750°E / 10.552833; 76.2265750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°33′10.2″N 76°13′35.67″E / 10.552833°N 76.2265750°E / 10.552833; 76.2265750

വിമല കോളേജ്
വിമല കോളേജിന്റെ പ്രധാന കെട്ടിടം
ആദർശസൂക്തംസത്യവും സ്നേഹവും
സ്ഥാപിതം1967
ബന്ധപ്പെടൽസീറോ മലബാർ കത്തോലിക്കാ സഭ
സ്ഥലംതൃശൂർ, Kerala,  ഇന്ത്യ
ക്യാമ്പസ്നഗരം
അഫിലിയേഷനുകൾകാലിക്കറ്റ് യൂണിവേഴ്‌സിറ്റി
വെബ്‌സൈറ്റ്www.vimalacollege.edu.in
വിമല കോളേജിന്റെ പ്രധാന കെട്ടിടം

തൃശ്ശൂരിലെ ചേറൂരിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് 1967-ൽ സ്ഥാപിതമായ വിമല കോളേജ്. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസത്തിന് വനിതകൾക്ക് മാത്രമായി പ്രവേശനം നൽകിയിരുന്ന കേരളത്തിലെ ആദ്യത്തെ കലാലയം കൂടിയാണ് ഈ കോളേജ്.[1][2].

ചരിത്രം[തിരുത്തുക]

തൃശ്ശൂർ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള നിർമ്മല മഠത്തിന്റെ മേൽനോട്ടത്തിൽ നടത്തി വന്നിരുന്ന തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജിന്റെ വികസനത്തെത്തുടർന്ന് ഒരു വിഭാഗം വേർപ്പെടുത്തി വികസിപ്പിച്ചാണ് ചേറൂരിൽ ഈ കോളേജ് സ്ഥാപിച്ചത്. ഇവിടത്തെ പ്രധാന കോഴ്സുകൾ കോഴിക്കോട് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ, വിവിധവിഷയങ്ങളിൽ വിദൂര പഠന കോഴ്സുകളും നടത്തി വരുന്നു. 2002-ൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജിനുള്ള ആർ. ശങ്കർ പുരസ്കാരം ഈ കോളേജിനു ലഭിച്ചു. ബാംഗളൂരിലെ നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ ഈ കോളേജിന് പഞ്ചനക്ഷത്ര പദവി നൽകി.

അവലംബം[തിരുത്തുക]

  1. "St. Thomas, Vimala the best". Chennai, India: The Hindu. 2008-12-06. Archived from the original on 2012-11-07. Retrieved 2010-08-04.
  2. "Home". Vimala College. Archived from the original on 2010-09-12. Retrieved 2010-08-04.
"https://ml.wikipedia.org/w/index.php?title=വിമല_കോളേജ്&oldid=3645157" എന്ന താളിൽനിന്ന് ശേഖരിച്ചത്