മണത്തല ചന്ദനക്കുടം നേർച്ച
ദൃശ്യരൂപം
| മണത്തല ചന്ദനക്കുടം നേർച്ച | |
|---|---|
| ആചരിക്കുന്നത് | മലയാളികൾ |
| തരം | ചാവക്കാട് നഗരത്തിൻറെ ഉത്സവം |
| പ്രാധാന്യം | മുസ്ലിം |
| തിയ്യതി | മകരമാസത്തിൽ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന മണത്തല ജുമാമസ്ജിദിൽ നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് മണത്തല ചന്ദനക്കുടം നേർച്ച[1][2].
ചരിത്രം
[തിരുത്തുക]ചാവക്കാടിൻറെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഹൈദ്രോസുകുട്ടി മൂപ്പർ വീരമൃത്യ വരിച്ചതിൻറെ സ്മരണാർത്ഥമാണ് ഈ നേർച്ച നടത്തപ്പെടുന്നത്[1][2]. എല്ലാ വർഷവും മകരമാസത്തിൽ ഇവിടെ ചന്ദനക്കുടം എഴുന്നെള്ളിപ്പും താബൂത്ത് കാഴ്ചയും നടത്തിവരുന്നു[1][2].
അവലംബം
[തിരുത്തുക]- 1 2 3 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
- 1 2 3 "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.