വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 10°37′39″N 76°08′47″E / 10.6276045°N 76.1464334°E / 10.6276045; 76.1464334

വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി
VASTlogo.jpg
ആദർശസൂക്തം Progress through education
സ്ഥാപിതം 2003
വിഭാഗം Private self-financing engineering college
പ്രിൻസിപ്പൽ Dr Sudha Balagopalan
Dean P. Prathapachandran Nair
Academic staff
112
Undergraduates 1668
Postgraduates 180
സ്ഥലം തൃശൂർ, കേരളം, ഇന്ത്യ
കാമ്പസ് 30 ഏക്കർ (120,000 m2)
വെബ്സൈറ്റ് http://vidyaacademy.ac.in

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനും തൃശ്ശൂരിനും മധ്യേയുള്ള കൈപ്പറമ്പിനു ഏകദേശം 2കി.മി. വടക്കോട്ടുമാറി തലക്കോട്ടുകരയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി.

പ്രാ‍ദേശികമായി വിദ്യ എഞ്ചിനീയറിംഗ് കോളേജ്, വിദ്യ കോളേജ്, വിദ്യ എന്നീ പേരുകളിലും ഈ സ്ഥാപനം അറിയപ്പെടുന്നു.അധികാരസ്ഥാനങ്ങളുടെ അംഗീകാരങ്ങളും, ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർ‌ട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ആറു വിഷയങ്ങളിൽ ബി ടെക് കോഴ്സും കൂടാതെ എം. സി. എ. കോഴ്സും നടത്തുന്നു. അറബ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളായ കേരളീയരുടെ കൂട്ടായ്മയിൽ നിന്നുദയം കൊണ്ട വിദ്യ ഇൻറർനാഷണൽ ചാരിറ്റബൾ ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
  • മാസ്റ്റൻ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]