Jump to content

അയ്യന്തോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയ്യന്തോൾ
നഗരപ്രാന്തം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-08
കളക്‌റ്ററേറ്റ്, അപ്പൻ തമ്പുരാൻ സ്മാരകം

അയ്യന്തോൾ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ട ഒരു സ്ഥലമാണ്. തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും ഏകദേശം 2 കി,മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴയ്ക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്. കോൾ നിലങ്ങൾ അയ്യന്തോളിനു അതിർത്തിയാവുന്നു. ഇവിടെ ഒരുപാട് കൃഷിയിടങ്ങൾ നികത്തി താമസസ്ഥലങ്ങളായിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് അയ്യന്തോളിലെ പല വീടുകളും വെള്ളം കയറിയത് ഇതിന്റെ പരിണതഫലമാണെന്ന് പറയപ്പെടുന്നു. അയ്യന്തോളിന്റെ ഒരു ഭാഗമായ കുറിഞ്ഞാക്കൽ തുരുത്ത്, ഇവിടെയുള്ള പ്രധാന ആകർഷണമാണ്. അയ്യന്തോളിൽ ഒരു കളിക്കളവും ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് നിയന്ത്രിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.

എസ്.ടിഡി. കോഡ് 0487 പിൻ‌കോഡ് 680003

അപ്പൻ തമ്പുരാൻ സ്മാരകം

[തിരുത്തുക]

മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവലായ ഭാസ്കരമേനോന്റെ കർത്താവായ രാമവർമ്മ അപ്പൻ തമ്പുരാന്റെ സ്മാരകം സിവിൽ സ്റ്റേഷനോട് ചേർന്നുണ്ട്. അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന കുമാര മന്ദിരമാണിത്.സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.[1] സാഹിത്യകാരന്മാർക്ക് താമസിച്ച് രചനകൾ നടത്താനുള്ള കൈരളിഗ്രാമം അപ്പൻ തമ്പുരാൻ സ്മാരകത്തോടനുബന്ധിച്ചാണ്.

വിദ്യാഭ്യാസം

[തിരുത്തുക]

നിർമ്മല കോൺവെന്റ് അപ്പർ പ്രൈമറി സ്കൂൾ, സർ‌ക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, അമൃത വിദ്യാലയ, കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ ലോ കോളേജ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

അപ്പൻ തമ്പുരാൻ സ്മരക വായനശാലയും അപ്പൻ തമ്പുരാൻ സ്മാരകത്തിൽ പ്രവർത്തിക്കുന്ന ഒരു വായനശാലയുമുണ്ട്.

ദേവാലയങ്ങൾ

[തിരുത്തുക]
  • മസ്ജിദ്-ഉൽ-ഫാത്തിമ: അയ്യന്തോളിലെ ഏക മുസ്ലീം ദേവാലയം. കളക്റ്ററേറ്റിനു സമീപം.
  • സെന്റ് മേരീസ് അസംപ്ഷൻ പള്ളി: അയ്യന്തോളിലെ പ്രധാന ക്രിസ്തീയ ദേവാലയം. ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15-ന് സ്വതന്ത്രപാരീഷായി. പാരിഷിനു കീഴിൽ 500 കുടുംബങ്ങളുണ്ട്.[2]
  • കാർത്ത്യായനി ക്ഷേത്രം[3]: അയ്യന്തോളിലെ പ്രധാന ഹൈന്ദവ ദേവാലയം. 108 ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. അഞ്ജനശിലയിൽ തീർത്ത നാലടി ഉയരം വരുന്ന വിഗ്രഹം, നിൽക്കുന്ന രൂപത്തിലുള്ളതും നാലുകൈകളോടുകൂടിയതുമാണ്. ശാന്തരൂപിണിയായ ദേവി, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവനായി ഗണപതി മാത്രമേയുള്ളൂ. തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്ന ദേവിയാണ്. തൃക്കാർത്തികയാണ് പ്രധാന ഉത്സവം. നവരാത്രിയും അതിവിശേഷമാണ്.
  • പന്നിയംകുളങ്ങര ശ്രീ ലക്ഷ്മീവരാഹമൂർത്തി ക്ഷേത്രം: കേരളത്തിലെ അപൂർവ്വം വരാഹമൂർത്തിക്ഷേത്രങ്ങളിലൊന്ന്. സ്വരാജ് റൗണ്ട്-പുഴയ്ക്കൽ റോഡിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്നു. വരാഹസങ്കല്പമാണെങ്കിലും യഥാർത്ഥത്തിൽ പ്രധാനപ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണു തന്നെയാണ്. കിഴക്കോട്ട് ദർശനം നൽകുന്ന മഹാവിഷ്ണുവിന് ഉപദേവതകളായി ഗണപതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
  • മണത്തിട്ട മഹാവിഷ്ണുക്ഷേത്രം:അയ്യന്തോൾ ഫുട്ബോൾ ഗ്രൗണ്ടിന് സമീപം സ്ഥിതിചെയ്യുന്ന ചെറിയൊരു മഹാവിഷ്ണുക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉപദേവതകളായി ഗണപതിയും ഭഗവതിയുമുണ്ട്. വളരെ ചെറിയൊരു ക്ഷേത്രമാണിതെങ്കിലും ഇവിടെ അതിവിശാലമായ ഒരു ക്ഷേത്രക്കുളം പണിതിട്ടുണ്ട്. ഇങ്ങോട്ട് ദർശനം നൽകുന്ന രീതിയിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്.
  • മണത്തിട്ട ശിവക്ഷേത്രം:മണത്തിട്ട ക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി സ്ഥിതിചെയ്യുന്ന ചെറിയൊരു ശിവക്ഷേത്രം. പ്രധാനമൂർത്തിയായ ശിവൻ പടിഞ്ഞാറോട്ട് ദർശനം നൽകുന്നു. ഗണപതി മാത്രമാണ് ഉപദേവത. ശിവരാത്രിയാണ് പ്രധാന ആഘോഷം.
  • തേഞ്ചിത്തുകാവ് ഭഗവതിക്ഷേത്രം:അയ്യന്തോളിൽ ഭദ്രകാളി പ്രധാനപ്രതിഷ്ഠയായ ഏക ക്ഷേത്രം. സ്വരാജ് റൗണ്ട്-പുഴയ്ക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. എട്ടുകൈകളുള്ള ഭദ്രകാളിയാണ് ഇവിടെ പ്രധാനപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ധനുമാസം പതിനൊന്നാം തീയതി നടക്കുന്ന താലപ്പൊലി മഹോത്സവമാണ് ഇവിടെ പ്രധാന ആഘോഷം. നവരാത്രിയും അതിവിശേഷമാണ്.
  • തിരുവാണത്ത് ശ്രീകൃഷ്ണക്ഷേത്രം:ജില്ലാ കളക്ട്രേറ്റിന് പുറകുവശമുള്ള ചെറിയൊരു ശ്രീകൃഷ്ണക്ഷേത്രം. അയ്യന്തോൾ ദേശത്തെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമാണ്. ഏറെ കാലപ്പഴക്കമുള്ള ഈ ക്ഷേത്രം, ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ തകർന്നുപോയതും രാമവർമ്മ അപ്പൻ തമ്പുരാന്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചെടുത്തതുമാണ്. പ്രധാന ദേവനായ ശ്രീകൃഷ്ണൻ, മൂന്നടി ഉയരം വരുന്ന ചതുർബാഹു മഹാവിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ തിരുവോണം നക്ഷത്രത്തിൽ നടത്തപ്പെടുന്ന പ്രതിഷ്ഠാദിനമഹോത്സവമാണ് ഇവിടെ പ്രധാന ഉത്സവം. കൂടാതെ അഷ്ടമിരോഹിണി, വിഷു, ശിവരാത്രി എന്നിവയും അതിവിശേഷമായി ആചരിച്ചുവരുന്നു.
  • തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം:അയ്യന്തോളിലെ ഏക സുബ്രഹ്മണ്യക്ഷേത്രമായ തൃക്കുമാരംകുടം ക്ഷേത്രം, ജില്ലാ കളക്ട്രേറ്റിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്നു. ബാലരൂപത്തിലുള്ള സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അതിവിശാലമായ വട്ടശ്രീകോവിലോടുകൂടിയ ഈ ക്ഷേത്രത്തിൽ, ഇരിയ്ക്കുന്ന രൂപത്തിലാണ് സുബ്രഹ്മണ്യൻ എന്ന പ്രത്യേകതയുണ്ട്. മൂന്നടി ഉയരമുള്ള ഈ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവനായി ഗണപതി മാത്രമേയുള്ളൂ. എന്നാൽ, ക്ഷേത്രത്തിൽ വടക്കുംനാഥന്റെയും പാറമേക്കാവിലമ്മയുടെയും സങ്കല്പങ്ങളുണ്ട്. വടക്കുംനാഥന്റെ മകനാണ് ഈ സുബ്രഹ്മണ്യൻ എന്നാണ് പൊതുവിശ്വാസം. തൈപ്പൂയമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അതിഗംഭീരമായ കാവടിയാട്ടം ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലുണ്ടാകാറുണ്ട് ആയിരത്തിലധികം കാവടികൾ ഈയവസരത്തിൽ ആടിവരാറുണ്ട്. കൂടാതെ എല്ലാമാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയും അതിവിശേഷമാണ്.

ആസ്പത്രികൽ

[തിരുത്തുക]
  • വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റൽ
  • മദർ ഹോസ്പിറ്റൽ

സമീപ സ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/sp/Writers/ksa/Hi story/Html/History_Appan_Thampuran.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-05. Retrieved 2012-04-01.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-05. Retrieved 2012-04-01.
"https://ml.wikipedia.org/w/index.php?title=അയ്യന്തോൾ&oldid=4133824" എന്ന താളിൽനിന്ന് ശേഖരിച്ചത്