ഭാസ്ക്കരമേനോൻ
ദൃശ്യരൂപം
(ഭാസ്കരമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | രാമവർമ്മ അപ്പൻ തമ്പുരാൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | അപസർപ്പകനോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1905 |
മാധ്യമം | അച്ചടിച്ചത് |
മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പകനോവലാണ് രാമവർമ്മ അപ്പൻ തമ്പുരാൻ രചിച്ച ഭാസ്ക്കരമേനോൻ. 1905-ലാണ് ഇത് പുറത്തിറങ്ങിയത്.
ഒരു നായർ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീർഷകകഥാപാത്രമായ ഭാസ്ക്കരമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താൻ ഭാസ്ക്കരമേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.[1]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭാസ്ക്കരമേനോൻ എന്ന താളിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ രാമവർമ്മ അപ്പൻ തമ്പുരാൻ (1954). ഭാസ്ക്കരമേനോൻ. ബി. വി. ബുക്കു് ഡിപ്പോ ആന്റു് പ്രിന്റിങ് വർക്സ്, തിരുവനന്തപുരം. p. 84. Retrieved 2013 ജനുവരി 12.
നിങ്ങളുടെ പടിക്കൽ മുൻഭാഗം അധികം പതിഞ്ഞിട്ടുള്ള കുറെ അടികൾ കണ്ടു. മുടന്തന്മാരുടെയാണെങ്കിൽ രണ്ടടികളും ഒരുപോലെയായിരിക്കുവാൻ തരമില്ല. മുടമ്പുയൎത്തി നടക്കുന്ന ചില വകക്കാരുണ്ടു്. അവരുടെയാണെങ്കിൽ ഉപ്പുകുറ്റി മണ്ണിൽപതിഞ്ഞു കാണുവാനും വഴിയില്ല. ഈ സംഗതികളിൽനിന്നു കൂനുള്ള ഒരാളുടെ ആയിരിക്കണമെന്നല്ലേ വിചാരിക്കേണ്ടതു്?
{{cite book}}
: Check date values in:|accessdate=
(help)