നോവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോവൽ എന്ന വിവരസാങ്കേതികകമ്പനിയെക്കുറിച്ചറിയാൻ, ദയവായി നോവൽ (കമ്പനി) കാണുക.
സാഹിത്യം
Major forms

നോവൽ · കവിത · നാടകം
ചെറുകഥ · നോവെല്ല

Genres

ഇതിഹാസം · Lyric · നാടകം
Romance · ആക്ഷേപഹാസ്യം
Tragedy · തമാശ
Tragicomedy

Media

Performance (play· പുസ്തകം

Techniques

ഗദ്യം · പദ്യം

History and lists

Outline of literature
Index of terms
History · Modern history
Books · Writers
Literary awards · Poetry awards

Discussion

Criticism · Theory · Magazines

ഒരു ഗദ്യസാഹിത്യവിഭാഗമാണ് നോവൽ . ജീവിതത്തിന്റെ ആഴവും പരപ്പും വൈരുദ്ധ്യങ്ങളും പ്രശ്‌നങ്ങളും മൂർത്തമായി അവതരിപ്പിക്കാൻ നോവലിൽ കഴിയുന്നു . മനുഷ്യജീവിതം സമസ്തശക്തി ചൈതന്യങ്ങളോടും കൂടി ആവിഷ്‌കരിക്കാൻ കഴിയുന്ന സാഹിത്യമാധ്യമമാണിത് . കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും എല്ലാം ഉൾപെടുത്താൻ പറ്റിയ ചട്ടക്കൂടാണ് നോവലിൻറെത്.

ചരിത്രം[തിരുത്തുക]

ലോകത്ത് ആദ്യമായെഴുതപ്പെട്ട നോവൽ ക്രി.പി. 1001 നും 1015 നും ഇടയിൽ ജപ്പാൻഭാഷയിൽ ലേഡി പിക ബുമുറാസ്‌കി ( Murasaki Shikibu)രചിച്ച (Tale of Genji) ആണെന്നു കരുതുന്നു. നോവലിന്റെ യഥാർത്ഥ പേര് (Genji monogatari) എന്നായിരുന്നു.

പദോല്പത്തി[തിരുത്തുക]

പുതിയത് എന്ന അർത്ഥം വരുന്ന Novus എന്ന ലത്തീൻപദവും Novella (പുതിയ വസ്തുക്കൾ) എന്ന ഇറ്റാലിയൻ പദവും ചേർന്നുണ്ടായതാണ് നോവൽ (Novel) എന്ന പദം .

നിർവ്വചനം‍[തിരുത്തുക]

എല്ലാവർക്കും സ്വീകാര്യമായ ഒരു നിർവചനം നോവലിന്റെ കാര്യത്തിലില്ലെങ്കിലും പ്രമേയം, കഥാപാത്രങ്ങൾ, സംഭാഷണം, പ്രവൃത്തി നടക്കുന്ന സ്ഥലകാലങ്ങൾ, പ്രതിപാദനശൈലി, കഥയിൽ അന്തർഭവിച്ചിരിക്കുന്ന ജീവിതദർശനം എന്നിവ നോവലിന്റെ പ്രധാന ഘടകങ്ങളാണ്.


ചെറുകഥയും നോവലും തമ്മിൽ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയിൽ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വർണനം മാത്രമായാലും മതി. എന്നാൽ നോവലിൽ ഉൾക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേർന്നുണ്ടാകുന്ന രൂപശില്പത്തിനും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നൽകാനും കഴിയുമെങ്കിൽ അത് നോവലാകുന്നു.

നോവൽ പ്രസ്ഥാനം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടോടുകൂടി പ്രചാരത്തിലായ നോവൽ പ്രസ്ഥാനം ജീവിത പ്രശ്‌നങ്ങൾ കൊണ്ടു സങ്കീർണ്ണമായ വ്യാവസായിക യുഗത്തിന്റെ സന്തതിയാണ്.


പാശ്ചാത്യസാഹിത്യത്തിലെ ആദ്യനോവൽ സ്പാനിഷ് ഭാഷയിൽ സെർവാന്റീസ് എഴുതിയ ഡോൺ ക്വിക്‌സോട്ട് (ക്രി.പി. 1601) ആണ്. ഇംഗ്ലീഷില് ‍1740 ൽ റിച്ചാഡ്‌സൻ എഴുതിയ പമീല, ദാനിയൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ (1719), ജോനാഥൻ സ്വിഫ്റ്റ് 1726 ൽ രചിച്ച ഗളിവേഴ്‌സ് ട്രാവൽസ് എന്നിവ ആദ്യരചനകളാണ്.

നോവലെറ്റ്[തിരുത്തുക]

ചെറിയ നോവൽ.ഇതൽ നോവലിലെന്ന പോലെ കഥ വേണം.എന്നാൽ,നോവലെറ്റിലെ കഥ നോവലിലേതുപോലെ സങ്കീർണ്ണമാകാറില്ല.

ഇന്ത്യയിൽ[തിരുത്തുക]

മലയാളത്തിൽ[തിരുത്തുക]

ആംഗലേയസാഹിത്യവുമായുള്ള സമ്പർക്കം മൂലമാണു മലയാളത്തിൽ നോവലുകൾ കടന്നുവന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ്. എന്നാൽ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ 1889 ൽ ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖയാണ്. സി വി രാമൻപിള്ളയുടെ ചരിത്രാഖ്യായികകൾ പ്രശസ്തമാണു. ആധുനികമലയാള നോവൽ പ്രസ്ഥാനം വളരെ ശക്തമാണു. എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്, ബഷീർ, എം മുകുന്ദൻ തുടങ്ങി അനുഗൃഹീതരായ ഒട്ടനവധി നോവലിസ്റ്റ്കൾ മലയാളത്തിലുണ്ട്.

അവലംബം[തിരുത്തുക]

.[1] [2].

  1. "Novel". ശേഖരിച്ചത് 2010-11-26. 
  2. വിശ്വസാഹിത്യ വിജ്ഞാനകോശം. State Institute of Encyclopaedic Publications. 2005. 
"https://ml.wikipedia.org/w/index.php?title=നോവൽ&oldid=2283931" എന്ന താളിൽനിന്നു ശേഖരിച്ചത്