പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യം
Major forms

നോവൽ · കവിത · നാടകം
ചെറുകഥ · നോവെല്ല

Genres

ഇതിഹാസം · Lyric · നാടകം
Romance · ആക്ഷേപഹാസ്യം
Tragedy · തമാശ
Tragicomedy

Media

Performance (play· പുസ്തകം

Techniques

ഗദ്യം · പദ്യം

History and lists

Outline of literature
Index of terms
History · Modern history
Books · Writers
Literary awards · Poetry awards

Discussion

Criticism · Theory · Magazines

ഗ്രന്ഥപ്പലക

എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം. പുസ്തകത്തിലെ ഒരു പാളിയെ താൾ എന്നും താളിന്റെ ഒരോ വശത്തെയും ഓരോ പുറം എന്നും പറയുന്നു. ഇലക്ട്രോണിക് ഘടനയിൽ നിർമിച്ച പുസ്തകത്തെ ഇ-പുസ്തകം എന്ന് പറയുന്നു. പുസ്തകം എന്നത് ഒരു സാഹിത്യ സൃഷ്ടിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളെ സൂചിപ്പിക്കാൻ ബിബ്ലിയോഫിൽ, ബിബ്ലിയോഫിലിസ്റ്റ്, ഫിലോബിബ്ലിസ്റ്റ് എന്നീ പേരുകൾ ഉപയോഗിക്കുന്നു. സാധാരണ ഭാഷയിൽ ഇത്തരക്കാരെ പുസ്തകപ്പുഴു അല്ലെങ്കിൽ പുസ്തകപ്രേമി എന്ന് വിളിക്കുന്നു. പുസ്തകങ്ങൾ വായിക്കുന്നതിനും കടമെടുക്കുന്നതിനും സൗകര്യമുള്ള സ്ഥാപനമാണ് ഗ്രന്ഥശാല അല്ലെങ്കിൽ വായനശാല.

പുസ്തക ദിനം[തിരുത്തുക]

എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തകദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ പുസ്തകങ്ങൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പുസ്തകം&oldid=1715119" എന്ന താളിൽനിന്നു ശേഖരിച്ചത്