ഗെഞ്ചിയുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോക സാഹിത്യത്തിലെ ആദ്യ നോവൽ എന്നാണ് ഗെഞ്ചിയുടെ കഥ(ജാപാനി :源氏物語 ഗെൻജി മൊനൊഗതരി) യെ ആധുനിക സാഹിത്യ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.പതിനൊന്നാം നൂറ്റാണ്ടിൽ ജാപാനി ഭാഷയിലുള്ള ഈ നോവൽ രചിച്ചത് മുറാസാകി ഷിക്കിബു എന്ന രാജകുമാരി ആണ്.

സുന്ദരനും സൽസ്വഭാവിയും അയ ഹിക്കാര ഗെഞ്ചി എന്നാ വീരനായകനെ ആസ്പദമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.താഴ്ന്ന പദവിയിലുള്ള ഒരു സ്ത്രീക്ക് ജനിച്ച ഗെഞ്ചിയെ ദയ തോന്നി ചക്രവർത്തി വളർത്തി. അമ്പത്തിനാല് വാല്യങ്ങൾ ഉള്ള ഈ നോവലിന് നാലായിരത്തിലധികം പേജുകൾ ഉണ്ട്. ആറുഭാഗങ്ങളിലായാണ് ഇത് രചിച്ചിരിക്കുന്നത്. അമ്പത്തൊന്നു വാല്യങ്ങളും ഗെഞ്ചിയുടെ വീരകൃത്യങ്ങളുടെ വർണന ആണ്. ഗെഞ്ചിക്ക് ശേഷമുള്ള കവൊരു എന്ന രാജകുമാരന്റെ കഥ ആണ് ബാക്കിഭാഗങ്ങളിൽ. നാനൂറോളം കഥാപാത്രങ്ങൾ ഉള്ള കഥയിലെ നായിക മുറാസാകി രാജകുമാരി തന്നെ ആണ്. നോവലിന്റെ അവസാനം ബുദ്ധമതത്തിന്റെ സ്വാധീനവും കാണാം.

"https://ml.wikipedia.org/w/index.php?title=ഗെഞ്ചിയുടെ_കഥ&oldid=2983292" എന്ന താളിൽനിന്ന് ശേഖരിച്ചത്