സ്വരാജ് റൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വരാജ് റൗണ്ട്
Skyline of സ്വരാജ് റൗണ്ട്
Country India
ജില്ലതൃശ്ശൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിThrissur Municipal Corporation
Languages
സമയമേഖലUTC+5:30 (IST)
Telephone code0487
വാഹന റെജിസ്ട്രേഷൻKL-08
Nearest cityCity of Thrissur
Civic agencyThrissur Municipal Corporation
സ്വരാജ് റൗണ്ടിന്റെ ഒരു ദൃശ്യം- നായ്കനാൽ ജംങ്ഷനു സമീപം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം. തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് സ്വരാജ് റൗണ്ട്.

ഇന്ത്യയിൽ തന്നെ ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് തൃശ്ശൂർ റൗണ്ട്. ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിനാണ്.

സ്വരാജ് റൗണ്ടിൽ ഒൻപത് പ്രധാന വഴികളും പല ചെറിയ റോഡുകളും ഈ റൌണ്ടിൽ ചെന്നു ചേരുന്നു. ഈ റോഡുകൾ കവലകൾ തീർക്കുന്നു. തൃശ്ശൂർ നഗരം റൗണ്ടിനു ചുറ്റും വൃത്താകൃതിയിൽ പരന്നു കിടക്കുന്നു. ഒരു ദശാബ്ദം മുൻപു വരെ തൃശ്ശൂർ നഗരത്തിന്റെ വികസനം സ്വരാജ് റൗണ്ടിൽ ഒതുങ്ങി നിന്നു. ഇന്ന് നഗരം പ്രാന്തപ്രദേശങ്ങളിലേയ്ക്കും വികസിച്ചിരിക്കുന്നു.

തൃശ്ശൂർ നഗരം തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് നിർമ്മിച്ചത്. തൃശ്ശൂർ പൂരം നടക്കുന്നത് തേക്കിൻ‌കാട് മൈതാനത്താണ്. തേക്കിൻ‌കാട് മൈതാനത്താണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രവും ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളൂടെ നെഹ്രു പാർക്കും . ശ്രീ വടക്കുനാഥൻ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സമുച്ചയമായതിനാൽ അതിന്റെ 200 മീറ്റർ ചുറ്റളവിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും ഇവിടെ അനുവാദമില്ല. രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങൾക്കായി താൽക്കാലിക നിർമ്മിതികൾ ഇവിടെ അനുവദിക്കാറുണ്ട്. ആവശ്യം കഴിഞ്ഞാൽ പൊളിച്ചു മാറ്റണം എന്ന വ്യവസ്ഥയിലാണ് ഈ താൽക്കാലിക നിർമ്മാണങ്ങൾക്ക് അനുവാദം നൽകുന്നത്.

ചരിത്രം[തിരുത്തുക]

തൃശ്ശൂർ നഗരത്തിന്റെ വാസ്തുവിദ്യ പാറുക്കുട്ടി നേത്യാരമ്മയുടെ ഭാവനയുടെ താഴ്‌വരയിൽ നിന്നാണ് പിറന്നത്. [1] ചന്ദ്രഗുപ്തന്റെ രാജധാനിയായ പാടലീപുത്രത്തിന്റെ അതേ ശൈലിയിലാണ് ഈ നഗരം രൂപകല്‌പന ചെയ്തിരിക്കുന്നത്.[1] [2] 70 ഏക്കറിന് ചുറ്റുമുള്ള റൗണ്ടിന് കോൺക്രീറ്റ് ചെയ്യാൻ അവർ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്‌പിച്ചു. അതോടൊപ്പം ഒരു വ്യവസ്ഥയും എഴുതി തയ്യാറാക്കി. ആദ്യം കരാർ തുകയുടെ 70 ശതമാനവും പിന്നീട് 30 ശതമാനം ഘട്ടംഘട്ടമായി നൽകും. 50 കൊല്ലത്തേക്ക് ഒരു കേടുപാടും വരാൻ പാടില്ല. റോഡിന് ഭാവിയിലുണ്ടാകുന്ന എല്ലാ അറ്റകുറ്റപ്പണികളും ഈ കമ്പനി നിർവഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാൽ പിന്നീട് ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും കൊച്ചി രാജ്യത്തുനിന്ന് ഒരു ഇടപാടും നൽകാതിരിക്കുകയും ചെയ്യും. ഈ ഉരുക്കുനിയമം രാജ്യത്തിന് പുരോഗതിയും വികസനവും സമ്മാനിച്ചു. റോഡിനു ഇരുവശങ്ങളിലും ഒരു പ്രത്യേക രീതിയിൽ ഓടകൾ നിർമിച്ചു. റോഡിന് അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ പാകി. അതിനു മുകളിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. റോഡിനു മറുപുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത്. അത് അടുത്തുള്ള വയലിലേക്ക് ഊർന്നു പോകും. അതിനാൽ തൃശ്ശൂർ പട്ടണത്തിൽ ഒരുകാലത്തും വെള്ളം കെട്ടിനിൽക്കുകയില്ല[1].[2]

തേക്കിൻ‌കാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. പ്രാദേശികമായ ഐതിഹ്യങ്ങൾ പ്രകാരം വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഡവനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കരശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻ‌കാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു. ഇതിനെതിരെയുള്ള എല്ലാ എതിർപ്പുകളും നിർദ്ദയം അമർച്ചചെയ്യപ്പെട്ടു. പാറമേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് വനം നശിപ്പിക്കുന്നതിന് എതിരായി ജനങ്ങളെ ഇളക്കിവിടുന്നതിനു വേണ്ടി പാറമേക്കാവ് ഭഗവതി വനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അരുളിച്ചെയ്തു. ശക്തൻ തമ്പുരാൻ ആ വെളിച്ചപ്പാടിന്റെ തല വെട്ടിയെടുത്തുവത്രെ.

മൈതാനത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് ഇപ്പോഴുള്ള തേക്കുമരങ്ങളും മറ്റു ഭാഗങ്ങളിലുള്ള വിവിധവൃക്ഷങ്ങളിൽ നല്ലൊരു പങ്കും 1980കളിൽ വെച്ചുപിടിപ്പിച്ചവയാണു്.

പ്രാദേശികമായി എല്ലാ സ്ഥലങ്ങളുടെയും ദൂരങ്ങൾ റൗണ്ടിൽ നിന്നാണ് കണക്കാക്കിയിരിക്കുന്നത്.

വടക്കുന്നാഥൻ ക്ഷേത്രവും ആലുകളും[തിരുത്തുക]

നായ്ക്കൻ ആൽ

വടക്കുന്നാഥൻ ക്ഷേത്രത്തിന് മുൻപിലായി സ്വരാജ് റൗണ്ടിനോട് ചേർന്ന് മൂന്ന് ആൽമരങ്ങളുണ്ടു്. വടക്കുനാഥന്റെ പടിഞ്ഞാറേ നടയിൽ (ശ്രീമൂലസ്ഥാനം) മഹാത്മാ ഗാന്ധി റോഡിനെതിരെ ഗണപതിക്കോവിലിനു സമീപം നടുവിലാലും തെക്കുപടിഞ്ഞാറുഭാഗത്തായി കുറുപ്പം റോഡിനു് അഭിമുഖമായി മണികണ്ഠനാലും വടക്കുപടിഞ്ഞാറു് ഷൊറണൂർ റോഡിനെതിരെ നായ്ക്കനാലും സ്ഥിതിചെയ്യുന്നു. ഇതു കൂടാതെ, വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിനു പുറത്ത് തെക്കുവശത്തായി മറ്റൊരു കൂറ്റൻ ആൽമരവുമുണ്ടു്. ഇവയ്ക്കു പുറമേയും വിവിധ ഭാഗങ്ങളിൽ ഏതാനും ആൽമരങ്ങൾ കാണാം.

നടുവിലാലിനു സമീപം സാമാന്യം വലിയ ഒരു ഗണപതിക്കോവിലുണ്ടു്. മണികണ്ഠനാൽത്തറയ്ക്കു സമീപം ഗണപതിയേയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മുമ്പുണ്ടായിരുന്ന പേരാൽ ആകസ്മികമായി കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ് നിലവിൽ ഉള്ള മണികണ്ഠനാൽ.

റോഡുകൾ[തിരുത്തുക]

സ്വരാജ് റൗണ്ടിന്റെ ഭൂപടമാതൃക
സ്വരാജ് റൗണ്ടിന്റെ ഭൂപടമാതൃക
മണികണ്ഠനാലിലെ പന്തൽ ,2007 തൃശ്ശൂർ പൂരത്തിൽ നിന്ന്

തൃശ്ശൂർ പട്ടണത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് തൃശ്ശൂർ റൌണ്ട്. വൺ വേ റോഡാണ് ഇത്. നാലു ദിക്കുകളൂം പ്രധാനപ്പെട്ട വഴികളുമായി ബന്ധപ്പെട്ടിരിക്കുന്നു. താഴെ വിശദീകരിക്കുന്നു.

പടിഞ്ഞാറ്[തിരുത്തുക]

പ്രധാന റോഡ്[തിരുത്തുക]

മറ്റു റോഡുകൾ[തിരുത്തുക]

  • പഴയ നടക്കാവ് - തൃശൂർ പുരത്തിന്റെ ഭാഗമായ മഠത്തിൽ വരവ് ആരംഭികുന്ന ബ്രഹ്മസ്വം മഠത്തിലെക്കുള്ള വഴി.
  • ഡോ. എ.ആർ. മേനോൻ റോഡ്

വടക്ക്[തിരുത്തുക]

പ്രധാന റോഡ്[തിരുത്തുക]

മറ്റു റോഡുകൾ[തിരുത്തുക]

  • കരുണാകരൻ നമ്പ്യാർ റോഡ് വടക്കേ ബസ്സ് സ്റ്റാൻഡ്, ശക്തൻ കൊട്ടാരം , വിയ്യൂർ എന്നിവിടങ്ങളിലേക്കെത്തിക്കുന്നു.
  • പ്രസ് ക്ലബ്ബ് റോഡ്
  • വള്ളിക്കാട്ട് റോഡ്
  • കോരപ്പത്ത് ലെയിൻ

കിഴക്ക്[തിരുത്തുക]

പ്രധാന റോഡ്[തിരുത്തുക]

  • ടൌൺഹാൾ റോഡ് (പഴയ പേർ-പാലസ് റോഡ്). നഗരത്തിന്റെ വടക്കുകിഴക്കുഭാഗത്തേക്കുള്ള പ്രധാന വഴി - ചേറൂർ, രാമവർമ്മപുരം, വില്ലടം, കുറ്റുമുക്ക്, താണിക്കുടം, കുണ്ടുകാട്, മച്ചാട്, ചെമ്പുക്കാവ്, നെല്ലങ്കര എന്നീ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
  • കോളേജ് റോഡ് കിഴക്കുഭാഗത്തേക്കുള്ള സുപ്രധാന വഴിയാണു്. മണ്ണുത്തി, കിഴക്കെ കോട്ട, പട്ടിക്കാട്, പീച്ചി എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. മണ്ണുത്തിയിൽ വെച്ച് ഈ റോഡ് ദേശീയപാത 47ന്റെ തൃശ്ശൂർ ബൈപാസ്സിന്റെ വടക്കേ അറ്റവുമായി യോജിച്ച് പാലക്കാട് ജില്ലയിലേക്കും തമിഴ്‌നാട്ടിലേക്കും ബന്ധിപ്പിക്കുന്നു.
  • പാലയ്ക്കൽ അങ്ങാടി റോഡ് - ഹൈറോഡ് കവലയിൽനിന്നു കിഴക്കോട്ട് ജില്ലാ ആശുപത്രിയുടെ തെക്കു വശത്തുകൂടെ കോളേജ് റോഡിൽ ചെന്നുചേരുന്നു.

തെക്ക്[തിരുത്തുക]

പ്രധാന റോഡ്[തിരുത്തുക]

മറ്റു റോഡുകൾ[തിരുത്തുക]

  • മുൻസിപ്പൽ ഓഫീസ് റോഡ് - കോർപ്പറേഷൻ ഓഫീസ്, ശക്തൻ നഗർ ബസ്സ് സ്റ്റാൻഡ്, മാർക്കറ്റ് , മുൻസിപ്പൽ ബസ്റ്റാന്റ് എന്നിവയെ ബന്ധിപ്പിക്കുന്നു.
  • പുതിയ നടക്കാവ്
  • ചെമ്പോട്ടിൽ ലെയിൻ
  • മാരാർ റോഡ്

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


  1. 1.0 1.1 1.2 Daily, Keralakaumudi. "പാറുക്കുട്ടി നേത്യാരമ്മയുടെ ധനകാര്യവിജയങ്ങൾ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2023-03-08.
  2. 2.0 2.1 "കൊച്ചിയിലെ രാമവർമ മഹാരാജാവിന് താങ്ങായി രാജ്യം ഭരിച്ച ചരിത്രവനിത; മികവ് നെയ്തെടുത്ത നേത്യാരമ്മ". ശേഖരിച്ചത് 2023-03-08.
"https://ml.wikipedia.org/w/index.php?title=സ്വരാജ്_റൗണ്ട്&oldid=3900601" എന്ന താളിൽനിന്ന് ശേഖരിച്ചത്