ചേലക്കര
Jump to navigation
Jump to search
ചേലക്കര | |
---|---|
പട്ടണം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഉയരം | 66 മീ(217 അടി) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ടെലിഫോൺ കോഡ് | 04884 |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരങ്ങൾ | തൃശൂർ,വടക്കാഞ്ചേരി, ഒറ്റപ്പാലം,ഷൊർണ്ണൂർ, |
ലോകസഭ മണ്ഡലം | ആലത്തൂർ |
തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
ടിപ്പു സുൽത്താന്റെ കാലത്ത് അന്ന് മാറ് മറക്കാൻ അവകാശമില്ലാതിരുന്ന സ്ത്രീകൾക്ക് മേൽമുണ്ട് ഉടുക്കണമെന്ന ഉത്തരവോടെ ചേല വിതരണം ചെയ്ത സ്ഥലം പിന്നീട് ചേലക്കരഎന്ന സ്ഥലപ്പേരായി എന്നാണ് ഐതിഹ്യം.
പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര/നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്.[1]
അവലംബങ്ങൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Chelakkara എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |