Jump to content

പങ്ങാരപ്പിള്ളി അന്തിമഹാകാളൻ കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അന്തിമഹാകാളൻ കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തിമഹാകാളൻ

തൃശ്ശൂർ,ചേലക്കര പങ്ങാരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പങ്ങാരപ്പിള്ളി അന്തിമഹാകാളൻ കാവ്. ശൈവമൂർത്തിയായ അന്തിമഹാകാളനാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഉപദേവതകളായി ഭദ്രകാളിയും ഗണപതിയുമുണ്ട്. ഇവിടെ ആഘോഷിക്കുന്ന അന്തിമഹാകാളൻകാവ് വേല ശ്രദ്ധേയമാണ്.[1] മദ്ധ്യകേരളത്തിൽ പൊയ്ക്കാളവേലയ്ക്കും വെടിക്കെട്ടിനും ഇവിടം പ്രസിദ്ധമാണ്. ചേലക്കര (പുലാക്കോട്-കോളത്തൂർ) ദേശം, പങ്ങാരപ്പിള്ളി ദേശം, വെങ്ങാനെല്ലൂർ-ചേലക്കോട് ദേശം, തോന്നൂർക്കര ദേശം, കുറുമല ദേശം എന്നിവരാണ് വേലയുടെ പ്രധാനപങ്കാളികൾ.

ഓരോ വർഷവും തെക്കുംകൂർ വേലയെന്നും വടക്കുംകൂർ വേലയെന്നും മാറി മാറിയാണ് ഇവിടെ വേല ആഘോഷിക്കുക. തെക്കുംകൂർ വേലയ്ക്ക് മല്ലിശ്ശേരിക്കാവിലും വടക്കുംകൂർ വേലയ്ക്ക് കടുകശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് വേല ആഘോഷത്തിന് ആരംഭം കുറിക്കുക.[2] കൊയ്ത്ത് കഴിഞ്ഞ വയലുകളിലൂടെ കെട്ടുകാളകളുമായി വേല ആഘോഷിക്കുന്നു. അടിച്ചമർത്തപ്പെട്ട അടിയാള വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ഓർമപ്പെടുത്തുന്നതിനായാണ് ഈ ആചാരം.

പ്രത്യേകം തയ്യാറാക്കുന്ന പന്തലിനുള്ള മുളകൾ ശേഖരിച്ച് കൊണ്ടുവരുന്നു ചടങ്ങ് പാറുവേല എന്നും പന്തൽ മേയുന്നതിനുള്ള പുല്ലുകൾ ശേഖരിച്ച് കൊണ്ടുവരുന്ന ചടങ്ങ് പുല്ലുവേല എന്നും അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "അന്തിമഹാകാളൻകാവിൽ ആനയില്ലാപ്പൂരത്തിന്റെ ആരവം". ദേശാഭിമാനി. Archived from the original on 2019-12-20. Retrieved 19 മാർച്ച് 2016.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "തട്ടക ദേശങ്ങൾ ഒരുങ്ങി; അന്തിമഹാകാളൻ കാവ് വേലയ്ക്ക് ശനിയാഴ്ച കൂറയിടും". മാതൃഭൂമി. Archived from the original on 2019-12-20. Retrieved 19 മാർച്ച് 2016.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]