വാഴാനി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാഴാനി ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സർക്കാർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°37′57″N 76°19′01″E / 10.63250°N 76.31694°E / 10.63250; 76.31694

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [1]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28. 
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=2618514" എന്ന താളിൽനിന്നു ശേഖരിച്ചത്