കോട്ടക്കൽ പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottakkal pooram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ കോട്ടക്കലിലുള്ള ശ്രീ വിശ്വംബര ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്ത മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്.

എല്ലാ മതത്തിൽപ്പെട്ടവർക്കും ഈ ഉത്സവത്തിൽ പങ്കെടുക്കാം എന്നത് കോട്ടക്കൽ പൂരത്തെ കൂടുതൽ ജനകീയമാക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാ ദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെ അതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായ സാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.[1][2][3]

അവലംബം[തിരുത്തുക]

  1. Kerala tourist spot.
  2. Malappuram arts and culture
  3. "Kottakkal Pooram begins today". The Hindu. 2016-04-03.
"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_പൂരം&oldid=3706092" എന്ന താളിൽനിന്ന് ശേഖരിച്ചത്