മണലാർ വെള്ളച്ചാട്ടം
ദൃശ്യരൂപം
(Manalar Waterfalls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണലാർ വെള്ളച്ചാട്ടം | |
---|---|
Location | കൊല്ലം ജില്ല, കേരളം, ഇന്ത്യ |
Coordinates | Kerala_scale:50000 9°4′2″N 77°10′53″E / 9.06722°N 77.18139°E |
Type | Segmented |
Number of drops | 1 |
Watercourse | അച്ചൻകോവിലാർ |
കൊല്ലം ജില്ലയിലെ അച്ചൻകോവിൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മണലാർ വെള്ളച്ചാട്ടം. ജില്ലയുടെ കിഴക്കുഭാഗത്ത് കോന്നി വനങ്ങൾക്കു സമീപം അച്ചൻകോവിലാറിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 112 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.[1] മണലാർ വെള്ളച്ചാട്ടത്തിനു സമീപത്തായി കുംഭാവുരുട്ടി വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നുണ്ട്.
മണലാർക്കാട്
[തിരുത്തുക]അച്ചൻകോവിലിൽ നിന്ന് 12 കിലോമീറ്റർ അകലെ മണലാർ വനത്തിൽ വനം വകുപ്പ് ഒരുക്കിയിരിക്കുന്ന പ്രകൃതി സമ്പർക്ക കേന്ദ്രമാണ് മണലാർക്കാട്. ഇതിനു സമീപമാണ് മണലാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മണലാറിൽ നിന്ന് വനപാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാം.
എത്തിച്ചേരുവാൻ
[തിരുത്തുക]- കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്കോട്ടയിലെത്തിയതിനു ശേഷം എ.ജി. ചർച്ചിനു സമീപമുള്ള ചെങ്കോട്ട - കടയനല്ലൂർ പാതയിലൂടെ സഞ്ചരിച്ചാൽ പൻപൊഴിയിലെത്താം. അവിടെ നിന്ന് അച്ചൻകോവിൽ റോഡ് വഴി മണലാർ വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാം.
- പത്തനാപുരത്തു നിന്ന് മെയിൻ ഈസ്റ്റേൺ ഹൈവേ വഴി അച്ചൻകോവിൽ റോഡിലെത്താം. അവിടെ നിന്ന് മണലാർ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Waterfalls in Kollam". Archived from the original on 2018-07-21. Retrieved 6 October 2016.
പുറം കണ്ണികൾ
[തിരുത്തുക]Manalar Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.