പുന്നപ്പുഴ
ദൃശ്യരൂപം
പുന്നപ്പുഴ കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെട്ട ഗൂഡല്ലൂര് മലകളുടെയും മുക്കുരുത്തി മലകളുടെയും ചെരിവുകളിലൂടെ ഒഴുകി വരുന്ന അനേകം അരുവികൾ നീലഗിരി മലകളുടെ താഴ്വാരത്തിൽ യോജിച്ച് പുന്നപ്പുഴയായി മാറുന്നു. അമരമ്പലം വനങ്ങളിലൂടെ ഒഴുകിവരുന്ന ഈ നദിയിൽ എടക്കര വെച്ച് മരുതപ്പുഴ ലയിക്കുന്നു. പിന്നെയും മുന്നോട്ടൊഴുകുകി കരിമ്പുഴ പാലത്തിനടുത്തുവെച്ച് കരിമ്പുഴയിൽ ചേരുന്നു. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)
ഇവയും കാണുക
[തിരുത്തുക]- ചാലിയാർ - പ്രധാന നദി
ചാലിയാറിന്റെ പോഷകനദികൾ
[തിരുത്തുക]- ചാലിപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാറ്
- കരിമ്പുഴ
- ചെറുപുഴ
- വണ്ടാരമ്പുഴ