വൈക്കം ബോട്ടുജെട്ടി
Jump to navigation
Jump to search
കേരളത്തിലെ കോട്ടയം ജില്ലയിലെ ബോട്ടുജെട്ടികളിൽ ഒന്നാണ് വൈക്കം ബോട്ട്ജെട്ടി. ജലഗതാഗത വകുപ്പിന്റെ ഏറ്റവും വരുമാനമുള്ളതും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നതുമായ സർവീസാണ് വൈക്കം-തവണക്കടവ് ബോട്ട് സർവീസ്. രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ മൂന്ന് ബോട്ടുകൾ 64 സർവീസ് നടത്തുന്നുണ്ട് [1]. 2011-ൽ പുതിയ ബോട്ടുജെട്ടി ഉദ്ഘാടനം[2][3] ചെയ്തുവെങ്കിലും നിർമ്മാണത്തിലെ ചില പാളിച്ചകൾ മൂലം പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല[4].