Jump to content

വെള്ളായണി കായൽ

Coordinates: 8°24′N 76°59′E / 8.400°N 76.983°E / 8.400; 76.983
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളായണി കായൽ
സ്ഥാനംതിരുവനന്തപുരം ജില്ല, കേരളം
നിർദ്ദേശാങ്കങ്ങൾ8°24′N 76°59′E / 8.400°N 76.983°E / 8.400; 76.983
Basin countriesഇന്ത്യ
അധിവാസ സ്ഥലങ്ങൾതിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ തെക്കു മാറി കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകം ആണ് വെള്ളായണി തടാകം. കോവളത്തു നിന്നും 7 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഈ ശുദ്ധജലതടാകത്തിന്റെ വിസ്തീർണ്ണം, സർവ്വേ ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം 750 ഹെക്റ്റർ ആണ്‌,[1] എന്നാൽ കായൽ കൈയേറ്റങ്ങളെത്തുടർന്ന് ഇപ്പോൾ കായൽ വിസ്തൃതി 450 ഏക്കറായി ചുരുങ്ങിയിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് കരുതുന്നു [2]ഈ കായലിലെ പകലൂർ കുടിവെള്ളപദ്ധതിയാണ്‌ കല്ലിയൂർ, വെങ്ങാനൂർ, തിരുവല്ലം ഭാഗങ്ങളിൽ ശുദ്ധജലം പ്രദാനം ചെയ്യുന്നത്[3] സംസ്ഥാനത്തെ ഏറ്റവും വലിയ 2-മത്തെ ശുദ്ധജലതടാകമാണിത്[4]

വെള്ളായണി കാർഷിക കോളേജ് ഈ തടാകത്തിനടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "കർമ്മകേരള.കോം ശേഖരിച്ച തീയതി 18 ഓഗസ്റ്റ് 2009". Archived from the original on 2009-07-25. Retrieved 2009-08-18.
  2. KAKKAMOOLA BUND ACROSS THE VELLAYANI LAKE ROADമാതൃഭൂമി വാർത്ത 31 ജനുവരി 2009, ശേഖരിച്ച തീയതി 18 ഓഗസ്റ്റ് 2009[പ്രവർത്തിക്കാത്ത കണ്ണി]
  3. മാതൃഭൂമി വാർത്ത 26 ജൂൺ 2009, ശേഖരിച്ച തീയതി 18 ഓഗസ്റ്റ് 2009[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.rainwaterharvesting.org/vellayani_lake/vellayani_lake.htm
"https://ml.wikipedia.org/w/index.php?title=വെള്ളായണി_കായൽ&oldid=3897485" എന്ന താളിൽനിന്ന് ശേഖരിച്ചത്