Jump to content

കുറുമാലിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുമാലിപ്പുഴ (ചിമ്മിനിപ്പുഴ)
നദി
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പട്ടണം തൃശ്ശൂർ
സ്രോതസ്സ് ചിമ്മിണി മലനിരകൾ
 - സ്ഥാനം തൃശ്ശൂർ ജില്ല, ഇന്ത്യ

തൃശ്ശൂരിലെ ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന നദിയാണ് കുറുമാലിപ്പുഴ (English: Kurumali River). [1] ചിമ്മിനി കാടുകളിൽ നിന്നും ഉത്ഭവിക്കുന്നതിനാൽ ചിമ്മിനിപ്പുഴ എന്ന പേരും ഈ നദിക്കുണ്ട്. ഇത് കരുവന്നൂർ പുഴയുടെ ഒരു കൈവഴിയായും അറിയപ്പെടുന്നു[2].

ചരിത്രം

[തിരുത്തുക]

ചിമ്മിനി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ള മലമടക്കുകൾക്ക് ഇടയിൽക്കൂടി ഒഴുകിവരുന്ന അനേകം നീർച്ചാലുകൾ ചേർന്നാണ് ചിമ്മിനിപ്പുഴ ഉദ്ഭവിക്കുന്നത്. ചിമ്മിനിപ്പുഴക്ക് കുറുകെയാണ് ചിമ്മിനി ഡാം നിർമ്മിച്ചിരിക്കുന്നത്. ചിമ്മിനിപ്പുഴ കാരികുളം ഭാഗത്ത് വച്ച് ചൊക്കനപ്പുഴയുമായി സംഗമിക്കുന്നു. ഈ പുഴ പിന്നെയും ഒഴുകി വരന്തരപ്പിള്ളിയിൽ എത്തുമ്പോൾ കുറുമാലിപ്പുഴ എന്നും അറിയപ്പെടുന്നു. വരന്തരപ്പിള്ളി, പുതുക്കാട്, പറപ്പൂക്കര,വല്ലച്ചിറ തുടങ്ങിയ പഞ്ചായത്തുകളിൽക്കൂടി ഒഴുകി മണലിപ്പുഴയുമായി സംഗമിച്ചു കരുവന്നൂർ പുഴയായി മാറുന്നു.

ഐതിഹ്യം

[തിരുത്തുക]

പണ്ടുക്കാലത്ത് നന്ദിയാർ എന്ന പേരിലായിരുന്നു കുറുമാലിപ്പുഴ അറിയപ്പെട്ടിരുന്നതത്രേ. അതിനുകാരണം, ഈ പുഴയുടെ തീരത്ത് ധാരാളം ശിവക്ഷേത്രങ്ങൾ പണ്ടുണ്ടായിരുന്നു. ഉദാഹരണം ഓത്തന്നാട് ശിവക്ഷേത്രം, വരന്തരപ്പിള്ളി ശ്രീകണ്ടേശ്വര ക്ഷേത്രം തുടങ്ങിയവ. ശിവന്റെ ഭൂതഗണങ്ങളിൽ പ്രധാനിയായ നന്ദി എന്ന കാളയുടെ നാമത്തിൽ(നന്ദിയാർ) പുഴയും തീരപ്രദേശങ്ങളിലെ പല സ്ഥലങ്ങളും നന്ദിപുലം, നന്ദിക്കര തുടങ്ങിയ പേരുകളിലും അറിയപ്പെടാൻ തുടങ്ങി. ഡാം വന്നതോടെ കാട്ടിനുള്ളിലെ കള്ളിചിത്ര എന്ന ആദിവാസി കോളനിയിൽ താമസിച്ചിരുന്നവരെ വിവിധ പ്രദേശങ്ങളിലേക്ക് മാറ്റിത്താമാസിപ്പിച്ചു. കുറുമർ, കുറിച്യർ തുടങ്ങിയ പേരുകളുള്ള ഈ ആദിവാസികളുടെ പൂർവികർ വേനൽക്കാലങ്ങളിൽ അവരുടെ വനവിഭവങ്ങൾ നാട്ടിൻപ്പുറങ്ങളിൽ വിപണനം നടത്താൻ എത്തിചേർന്നിരുന്നത് ഈ പുഴമാർഗ്ഗമായിരുന്നു. കുറുമരുടെ സഞ്ചാര മാർഗ്ഗമായി പുഴ മാറിയതോടെയാണ് ചിമ്മിനിപ്പുഴ കുറുമാലിപ്പുഴ എന്നറിയപ്പെടാൻ തുടങ്ങിയതത്രെ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ചിമ്മിനിഡാമിൽ ജലനിരപ്പ് ആശങ്കയിലേക്ക്. രണ്ടുദിവസത്തിനകം ജലത്തിന്റെ അളവ് ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവിലെത്തും". എൻ.സി.ടി.സി.കോം.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കേരളത്തിന്റെ നദീ ഭൂപടം". മാപ്സ് ഓഫ് ഇന്ത്യ.കോം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുറുമാലിപ്പുഴ&oldid=4104320" എന്ന താളിൽനിന്ന് ശേഖരിച്ചത്