വളപട്ടണം പുഴ
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ[അവലംബം ആവശ്യമാണ്] പുഴയാണിത്. കേരളത്തിലെ 44 നദികളിൽ ഒന്നായ ഇത് കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്[1]. ഇതിന്റെ നീളം 110.50 കി.മി ആണ്. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ്.[2] ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.
ഉത്ഭവം
[തിരുത്തുക]വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിലാണ്.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[3]
തീരങ്ങൾ
[തിരുത്തുക]പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവയും കാണുക
[തിരുത്തുക]- മുണ്ടേരിക്കടവ് പക്ഷിസങ്കേതം
- പെരാമ്പ്ര നദി (പെരുമ്പ പുഴ)
- കുപ്പം പുഴ
- നീലേശ്വരം പുഴ (പയസ്വിനി)
- കാരിങ്ങോടാര് പുഴ
- രാമപുരം പുഴ
- കാവേരിപ്പുഴ
ചിത്രശാല
[തിരുത്തുക]-
പറശ്ശിനിക്കടവ് പാലം
-
Valapattanam Bridge
-
വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച
-
വളപട്ടണം പുഴ
-
വളപട്ടണം പുഴയിൽ നിന്നുള്ള മണൽ വാരൽ.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-11-20. Retrieved 2007-12-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-22. Retrieved 2013-07-12.
- ↑ http://www.india9.com/i9show/Valapattanam-River-54907.htm