തൂതപ്പുഴ
ദൃശ്യരൂപം
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. പാലക്കാട് ജില്ലയിലൂടെയാണ് നദി അധികവും ഒഴുകുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി ഈ നദിയാണ്. തൂത, ആലിപ്പറമ്പ്, കാറൽമണ്ണ, ഏലംകുളം, കുലുക്കല്ലൂർ, പുലാമന്തോൾ, വിളയൂർ, തിരുവേഗപ്പുറ, ഇരിമ്പിളിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, കൂടല്ലൂരിലെ കൂട്ടക്കടവിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.