കടലുണ്ടിപ്പുഴ
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും ഉനൈസ് വലിയോറ 50ൽ കൂടുതൽ മത്സ്യഇനങ്ങളെ കണ്ടത്തിയിട്ടുണ്ട്. കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത്ത് നിർമിച്ച റെഗുലേറ്റർ 2019ൽ കമ്മീഷൻ ചെയ്തു[1]. ജില്ലാ ആസ്ഥാനമായ മലപ്പുറം, തിരൂരങ്ങാടി എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്ന്, തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി, കടലുണ്ടി പക്ഷിസങ്കേതം എന്നിവ പുഴയുടെ തീരത്താണ്.
ചിത്രശാല
[തിരുത്തുക]-
കടലുണ്ടി പുഴക്ക് കുറുകെ പാണക്കാട് തൂക്കുപാലം
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
അവലംബം
[തിരുത്തുക]- http://india-wris.nrsc.gov.in/wrpinfo/index.php?title=Kadalundi[പ്രവർത്തിക്കാത്ത കണ്ണി]
- http://malappuram.nic.in/geography.html
- http://www.ipublishing.co.in/jggsarticles/volsix/EIJGGS6012.pdf
- Manorama Year Book 2016
- http://www.indiaenvironmentportal.org.in/files/Kadalundi%2085-134%20pages.pdf Archived 2012-05-12 at the Wayback Machine.