മൂവാറ്റുപുഴയാർ
Jump to navigation
Jump to search
കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്. എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന നദി മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ് വേമ്പനാട്ടുകായലിൽ പതിക്കുന്നു.