അഞ്ചരക്കണ്ടി പുഴ
അഞ്ചരക്കണ്ടി പുഴ | |
---|---|
രാജ്യം | ഇന്ത്യ |
Physical characteristics | |
പ്രധാന സ്രോതസ്സ് | കണ്ണവം സംരക്ഷിത വനം |
നദീമുഖം | അറബിക്കടൽ തീരത്തെ മുഴപ്പിലങ്ങാട് |
നീളം | 48 km (30 mi) |
കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്‌വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ.[1] കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്നു ഈ നദി 48 കിലോമീറ്ററാണ് ദൈർഘ്യം.[2] കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.
മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം. കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. മുഴപ്പിലങ്ങാട് - ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.
ചിത്രശാല
[തിരുത്തുക]-
അഞ്ചരക്കണ്ടി പുഴ
-
അഞ്ചരക്കണ്ടി പുഴ
-
അഞ്ചരക്കണ്ടി പുഴയുടെ അഴിമുഖം
അവലംബം
[തിരുത്തുക]- ↑ "കേരളത്തിലെ നദികൾ: ഭൂപടം, പുഴകളും തോടുകളും-ലഖു വിവരണം". Malayalam Map (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-23.
- ↑ "കേരളത്തിലെ നദികൾ". www.keralatourism.org. Retrieved 2018-07-23.