Jump to content

മീൻ‌കുന്ന് കടപ്പുറം

Coordinates: 11°54′43.77″N 75°19′11.04″E / 11.9121583°N 75.3197333°E / 11.9121583; 75.3197333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


11°54′43.77″N 75°19′11.04″E / 11.9121583°N 75.3197333°E / 11.9121583; 75.3197333

കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു കടൽത്തീരമാണ് മീൻ‌കുന്ന് കടപ്പുറം. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌. കണ്ണൂർ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെ അഴീക്കോട് ഗ്രാമത്തിലാണ് ഈ കടൽത്തീരം. കണ്ണൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള പയ്യമ്പലം ബീച്ചിന്റെ ഭാഗമാണ് മീൻ‌കുന്ന് ബീച്ച്.

പേരിനു പിന്നിൽ

[തിരുത്തുക]

മീൻ, കുന്ന് എന്നീ മലയാള പദങ്ങൾ ചേർന്നാണ് മീൻ‌കുന്ന് എന്ന പേര് ഉണ്ടായത്.

എത്തിച്ചേരാൻ

[തിരുത്തുക]

മീൻകുന്ന് കടപ്പുറത്ത് നിന്ന് 12 കിലോമീറ്റർ ദൂരത്തുള്ള കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഇങ്ങോട്ട് ഓട്ടോറിക്ഷ വഴി എത്തിച്ചേരാവുന്നതാണ്. ഏകദേശം 30km ദൂരെയുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. [1]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Meenkunnu beach info in the official website of the department of tourism, Govement of Kerala". Archived from the original on 2009-11-30. Retrieved 2009-11-11.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീൻ‌കുന്ന്_കടപ്പുറം&oldid=4109925" എന്ന താളിൽനിന്ന് ശേഖരിച്ചത്