ഗാന്ധി സേവാ സദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്ത് പേരൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു കഥകളി വിദ്യാലയമാണ്‌ ഗാന്ധി സേവാ സദനം. ഒരു ഗാന്ധിയനും സ്വാതന്ത്ര്യസമരസേനായിയുമായിരുന്ന കെ. കുമാരൻ ആണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കലകളോട് വളരെയധികം ആഭിമുഖ്യം ഉണ്ടായിരുന്ന കെ. കുമാരൻ 1953 ലാണ് ഇത് സ്ഥാപിക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

സുവർണ്ണ ജൂബിലി ആഘോഷം കഴിഞ്ഞ സദനം കഥകളി - ക്ലാസിക്കൾ ആർട്സ് അകാദമി, കേരളത്തിലെ കലാസ്ഥാ‍പനങ്ങളിൽ പഴയ ഒന്നാണ്. ഇവിടെ പഴയ ഗുരുകുലവിദ്യഭ്യാസ രീതിയിലാണ് കല അഭ്യാസം നടക്കുന്നത്. പത്മശ്രീ കീഴ്പ്പടം കുമാരൻ നായർ ഇവിടുത്തെ പ്രധാന ഗുരുക്കന്മാരിൽ ഒരാളായിരുന്നു.

പ്രശസ്തരായവർ[തിരുത്തുക]

പ്രശസ്തരായ കലാകാരന്മാരുടെ ഒരു നീണ്ട നിര തന്നെ ഈ സ്ഥാപനത്തിന് ശിഷ്യസമ്പത്തായിട്ടുണ്ട്. സദനം കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, രാമൻകുട്ടി, നരിപ്പറ്റ നാരായണൻ നമ്പൂതിരി, പരിയാനംപറ്റ ദിവാകരൻ, സദനം കെ. ഹരികുമാർ , ഭാസി, മണികണ്ഠൻ തുടങ്ങിയ കഥകളി നടൻമാരും, കൂടാതെ ചെണ്ട വിദ്വാന്മാരായ സദനം വാസു, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സദനം ദിവാകരൻ, ഗോപാലകൃഷ്ണൻ എന്നിവരും ഇവിടെ അഭ്യസിച്ചവരാണ്. മദ്ദളം വാദകരായ ചെർപ്പുളശ്ശേരി ശിവൻ , സദനം ശ്രീധരൻ , രാമചന്ദ്രൻ , സദനം ഭരതരാജൻ തുടങ്ങിയവരും, ചുട്ടി വിദഗ്ദ്ധന്മാരായ സദനം ശ്രീനിവാസൻ, സാജു എന്നിവരും സദനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

വിനോദസഞ്ചാര വിവരങ്ങൾ[തിരുത്തുക]

കേരള സർക്കാറിന്റെ ഔദ്യോഗിക ടൂറിസം പ്രദേശങ്ങളുടെ പട്ടികയിൽ സദനം ഉൾപ്പെട്ടിട്ടുണ്ട്. [1].

കൂടാതെ ഇതിന്റെ കോഴ്സുകളെക്കുറിച്ചും ഇവരുടെ വെബ്സൈറ്റിൽ വിവരിച്ചിട്ടുണ്ട്. [2]. ഇത് കൂടാതെ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ഈ സ്ഥാപനത്തിന്റെ സംഭാവനകളെക്കുറിച്ച് യുനേസ്കോ ചില വീഡിയോകളും തയ്യാറാക്കിയിട്ടുണ്ട്. [3]. കൂടാതെ ഇന്ത്യ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. [4]

അവലംബം[തിരുത്തുക]

ഇത്കൂടികാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാന്ധി_സേവാ_സദനം&oldid=3630471" എന്ന താളിൽനിന്ന് ശേഖരിച്ചത്