ബാണാസുര സാഗർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാണാസുര സാഗർ അണക്കെട്ട്
ബാണാസുര സാഗർ ഡാം
ബാണാസുരസാഗർ അണക്കെട്ട്
നദി കരമനത്തോട്
Creates ബാണാസുരസാഗർ ശേഖരണി
സ്ഥിതി ചെയ്യുന്നത് വയനാട്, കേരളം, ഇന്ത്യ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 11°40′12″N, 75°57′28″E
Capacity: tmc ft.
ബാണാസുർസാഗർ റിസർവയറിന്റെ ദൃശ്യം

കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്[1]. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും[2]ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്[3] . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[4] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം[5]

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ ഇവിടെ അണക്കെട്ട് പദ്ധതി പ്രദേശത്ത് ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. [6] ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ് [7]

ഇന്നത്തെ സ്ഥിതി[തിരുത്തുക]

ബാണാസുര സാഗർ അണക്കെട്ടിൻറെ റിസർവോയർ

ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും.

കുറിപ്പുകൾ[തിരുത്തുക]

  1. "കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07". കേരള സർക്കാർ. ശേഖരിച്ചത് 2006-10-18. 
  2. http://www.wyd.kerala.gov.in/places.htm - ഔദ്യോഗിക വെബ് സൈറ്റ് , വയനാട്
  3. side share.net
  4. "സ്ഥിതിവിവര കണക്കുകൾ". കേരള സർക്കാർ. ശേഖരിച്ചത് 2006-10-14. 
  5. "വിനോദസഞ്ചാര സ്ഥലങ്ങൾ". വയനാട് സർക്കാർ. ശേഖരിച്ചത് 2006-10-14. 
  6. "വയനാട് വിനോദസഞ്ചാര സ്ഥലങ്ങൾ". വയനാട് . ഓർഗ്ഗ്. ശേഖരിച്ചത് 2006-10-14. 
  7. "വയനാട്". ഫാസ്റ്റ് ഫൈന്റർ കേരള. ശേഖരിച്ചത് 2006-10-14. 

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബാണാസുര_സാഗർ_അണക്കെട്ട്&oldid=2593290" എന്ന താളിൽനിന്നു ശേഖരിച്ചത്