ഇലഞ്ഞിത്തറമേളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർ പൂരം
തൃശൂർ പൂരം

ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രംതിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രംപനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രംചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രംപൂക്കാട്ടിക്കര കാരമുക്ക് ഭഗവതിലാലൂർ കാർത്ത്യായനി ക്ഷേത്രംചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംഅയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംകുറ്റൂർ നെയ്തലക്കാവിലമ്മ
വടക്കുംനാഥൻ ക്ഷേത്രം

ചടങ്ങുകൾ

മഠത്തിൽ വരവ്പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളംതെക്കോട്ടിറക്കം
കുടമാറ്റംവെടിക്കെട്ട്

ഇതുംകാണുക

തൃശ്ശൂർശക്തൻ തമ്പുരാൻ
പഞ്ചവാദ്യംപാണ്ടിമേളം

പൂരം നാളിൽ മേളം തുടങ്ങുന്നതിന് മുൻപ് ഇലഞ്ഞിത്തറ, വലത്തേ മൂലയിൽ ഇലഞ്ഞിമരവും കാണാം

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പൂരത്തിന്റെ രണ്ട് മുഖ്യപങ്കാളികളിലൊരാളായ പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌.

വടക്കുംനാഥക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ, പടിഞ്ഞാറേ ഗോപുരത്തിന് വടക്കായി സ്ഥിതിചെയ്യുന്ന ഇലഞ്ഞിമരത്തിനടിയിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറമേളം എന്ന പേര് വന്നതും.[1] പണ്ട് ഇവിടെയുണ്ടായിരുന്ന വലിയൊരു ഇലഞ്ഞിമരം, കാലപ്പഴക്കം മൂലം 2001-ൽ കടപുഴകി വീഴുകയുണ്ടായി. പകരം ആ വർഷം സെപ്റ്റംബർ 11-ന് നട്ട ഇലഞ്ഞിയാണ് ഇപ്പോഴുള്ളത്. [2] ഇവിടെ വച്ചാണ് ഇപ്പോഴും മേളം നടത്തിവരുന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം ഇവിടെയാണെന്ന് സങ്കല്പമുണ്ട്. അതാണ് ഇവിടെ മേളം നടത്തിവരുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മതിൽക്കെട്ടിനകത്തുവച്ച് പാണ്ടിമേളം നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട് വടക്കുന്നാഥക്ഷേത്രത്തിന്. ഇത്, സ്ഥലത്തെ നമ്പൂതിരിമാരുമായുള്ള തർക്കത്തെത്തുടർന്ന് ശക്തൻ തമ്പുരാൻ കൊണ്ടുവന്ന ചിട്ടയാണെന്ന് പറയപ്പെടുന്നു. പാണ്ടിമേളത്തെ അസുരമേളമായാണ് കണക്കാക്കിവരുന്നത്. അതുകൊണ്ടാണ് സാധാരണയായി ഇത് മതിൽക്കെട്ടിനകത്തുവച്ച് നടത്താത്തത്. ദേവമേളമായി കണക്കാക്കപ്പെടുന്ന പഞ്ചാരിമേളമാണ് ക്ഷേത്രമതിൽക്കെട്ടിനകത്ത് നടത്താറുള്ളത്.

അവലംബം[തിരുത്തുക]

  1. "ഇലഞ്ഞിത്തറമേളം - asianetnews.tv". Archived from the original on 2013-04-29. Retrieved 2013-04-26.
  2. ഇലഞ്ഞിക്കിത് പത്താം പൂരം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇലഞ്ഞിത്തറമേളം&oldid=3976260" എന്ന താളിൽനിന്ന് ശേഖരിച്ചത്