ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
നിർദ്ദേശാങ്കങ്ങൾ:10°33′34″N 76°10′39″E / 10.559567°N 76.177383°E / 10.559567; 76.177383Coordinates: 10°33′34″N 76°10′39″E / 10.559567°N 76.177383°E / 10.559567; 76.177383
പേരുകൾ
ശരിയായ പേര്:ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തൃശ്ശൂർ ജില്ല
സ്ഥാനം:അമലാനഗർ
വാസ്തുശൈലി,സംസ്കാരം
പ്രധാന ഉത്സവങ്ങൾ:തൃശ്ശൂർ പൂരം, കാർത്തിക വിളക്ക്
വാസ്തുശൈലി:കേരളം

പണ്ട് നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. വനദുർഗ്ഗ സങ്കൽപ്പമായതിനാൽ ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.[1]

കാർത്തിക മഹോത്സവവും തൃശ്ശൂർപൂരാഘോവുമാണ് പ്രധാന ആഘോഷപരിപാടികൾ. എല്ലാ കൊല്ലവും ഈ ദേശക്കാർ മുടങ്ങാതെ തൃശ്ശൂർപ്പൂരത്തിൽ പങ്കുകൊള്ളുന്നു[2][3][4][5][6].

കാർത്തിക മഹോത്സവം[തിരുത്തുക]

തൃശ്ശൂർപൂരം[തിരുത്തുക]

തൃശ്ശുർപൂരം കൊടികയറുന്നതിന്റെ അന്നുതന്നെ വൈകീട്ട് ഈ ക്ഷേത്രത്തിലും പൂരം കൊടികയറും. തട്ടകത്തിലെ പ്രധാന നായർ കുടുംബങ്ങൾക്കാണ് കൊടിയേറ്റാനുള്ള അവകാശം. പൂരം കൊടികയറി കഴിഞ്ഞാൽ പിന്നെ ആറാം ദിവസം തൃശ്ശൂർപൂരവും അതിന്റെ പിറ്റേന്ന് ക്ഷേത്രത്തിൽ വച്ച് കൊടിക്കൽ പൂരവും.

പൂരം കൊടികയറി കഴിഞ്ഞാൽ ദിവസവും ഒരാനപ്പുറത്ത് മേളത്തോടെ ആറാട്ടും ശീവേലിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് തട്ടകത്തിലെ വിവിധഭാഗങ്ങളിലേക്ക് പറയെടുക്കാനായി ഭഗവതി എഴുന്നള്ളൂം. രാത്രിയിൽ ക്ഷേത്രകലകളും കൂടാതെ നാടകം, നൃത്തപരിപാടികളും നടക്കും.

തൃശൂർ പൂരത്തിന് 14 ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.

കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും.നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിൽ എത്തുന്നു. ആപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് നടക്കും.പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിൽഇറക്കി പൂജ. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. ആനകളുടെ ബാഹുല്യംകൊണ്ടും ആചാരപ്രകാരമുള്ള ചടങ്ങുകളുടെ പ്രത്യേകതകൊണ്ടും മേളക്കാരുടെ എണ്ണംകൊണ്ടും ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം മറ്റ് ഘടകപൂരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്നു.

രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും.

അന്നേദിവസം രാത്രി മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കൊടിക്കൽ പൂരം. പൂരാവസാനം ആന കൊടിമരം വലിച്ച് താഴെയിടുന്നതോടെ ഒരാഴ്ച് നീണ്ട പൂരം ചടങ്ങുകൾക്ക് പരിസമാപ്തിയാവും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014
  2. "Choorakkottukavu Durga Temple". Thrissur Pooram Festival. മൂലതാളിൽ നിന്നും 2013-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-06.
  3. "Thrissur all set for Pooram". The Hindu. മൂലതാളിൽ നിന്നും 2005-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-07.
  4. "Preparations for Pooram on". The Hindu. ശേഖരിച്ചത് 2013-04-07.
  5. "Colourful finale to Thrissur Pooram". The New Indian Express. ശേഖരിച്ചത് 2013-04-07.
  6. "Thrissur Pooram". Kerala Travel and Tourism. ശേഖരിച്ചത് 2013-04-07.