നെയ്തലക്കാവ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂരിന് വടക്ക് കുറ്റൂരിലാണ് ഈ ക്ഷേത്രം.

നെയ്തലക്കാവിലമ്മയ്ക്കാണ് പൂരത്തിനോടനുബന്ധിച്ച് തെക്കേഗോപുര നട തുറക്കനുള്ള അവകാശം.

ശിവപ്രതിഷ്ഠയുള്ള വട്ടശ്രീകോവിലുകളിൽ ഏറ്റവും വലിയവയിൽ ഒന്നാണ് ഇവിടുത്തേത്. അമ്മയും ശിവനും കൂടാതെ ശ്രീദുർഗ, ശാസ്താവ്, ഗണപതി, അന്തിമഹാകാളൻ, രക്ഷസ് എന്നിവയാണ് മറ്റു പ്രതിഷ്ഠകൾ. അമ്മ വടക്കോട്ടു ദർശനമായും ശിവൻ കിഴക്കോട്ട് ദർശനമായും ആണിരിക്കുന്നത്. നൈതലക്കാവിലമ്മയുടെ ശ്രീകോവിലിന് മേൽക്കൂരയില്ല.

ഐതിഹ്യം[തിരുത്തുക]

കുണ്ടിൽ നമ്പിടിയുടെ കൂടെ അരിമ്പൂർ നിന്നാണ് ദേവി വന്നതെന്നാണ് വിശ്വാസം. തീർഥാടനത്തിനിറങ്ങിയ നമ്പിടി, പള്ളിപ്പുറം ശിവക്ഷേത്രത്തിലെത്തുകയും അവിടെ വച്ച കുട എടുക്കാൻ നോക്കിയപ്പോൾ പറ്റാതെ വന്നു. പ്രശ്ബത്തിൽ അമ്മയ്ക്ക് അവിടെ കൂടിയിരിക്കാനാണ് ഇഷ്ഠം എന്നു കണ്ട് അവിടെ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. അമ്മയെ നെയ് നിറച്ച തളികയിൽ ഏള്ളേണ്ണ (തിലം) വിളക്കോടു കൂടിയാണ് പ്രതിഷ്ഠിച്ചത്. നെയ്- തില- കാവു് എന്നു പേരു വന്നതത്രെ.

തൃശ്ശൂർപൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വ്വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

ഇവിടെ തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി രണ്ടുകൊടിയേറ്റം നടക്കും.[1]

  1. പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014
"https://ml.wikipedia.org/w/index.php?title=നെയ്തലക്കാവ്_ക്ഷേത്രം&oldid=1945329" എന്ന താളിൽനിന്നു ശേഖരിച്ചത്