നെയ്തലക്കാവ് ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് വടക്കുപടിഞ്ഞാറുഭാഗത്ത് കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം. ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, അന്തിമഹാകാളൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാൾ എന്ന പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരത്തിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതിൽ തുറക്കുന്നത് ഇവിടത്തെ ഭഗവതിയാണ്. തൃശ്ശൂർ പൂരം കൂടാതെ കന്നിമാസത്തിൽ നവരാത്രി, വൃശ്ചികമാസത്തിൽ തൃക്കാർത്തിക, കുംഭമാസത്തിൽ ശിവരാത്രി എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിൽ പെടും. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു അതിന്റെ പേര്. ഇവിടെയുള്ള ഭഗവാൻ തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നറിയപ്പെട്ടുപോരുന്നു. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി.

ക്ഷേത്ര നിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

കുറ്റൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ പൂങ്കുന്നം-പാമ്പൂർ-വിയ്യൂർ പാത കടന്നുപോകുന്നു. ഈ വഴിയിൽ സാധാരണയായി ബസ്സുകളുണ്ടാകാറില്ലെങ്കിലും അപൂർവ്വമായി ചിലത് ക്ഷേത്രത്തിനടുത്തുകൂടെ പോകാറുണ്ട്. കുറ്റൂർ ഗവ. സ്കൂൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ക്ഷേത്രപരിസരത്തുതന്നെയുണ്ട്. ക്ഷേത്രക്കുളം വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. വളരെ ചെറിയൊരു കുളമാണിത്. ഇത്രയും ചെറിയ ക്ഷേത്രക്കുളങ്ങൾ ഒരു അപൂർവ്വതയാണ്. കിഴക്കേ നടയിൽ ഒരു ഗോപുരം പണിതിട്ടുണ്ട്. ഇത് താരതമ്യേന പുതിയതാണ്.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രധാന പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീ നെയ്തലക്കാവിലമ്മ (ഭദ്രകാളി)[തിരുത്തുക]

ശ്രീ പള്ളിപ്പുറത്തപ്പൻ (പരമശിവൻ)[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

അയ്യപ്പൻ[തിരുത്തുക]

രക്ഷസ്സ്[തിരുത്തുക]

നിത്യപൂജകളും വഴിപാടുകളും[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

തൃശ്ശൂർ പൂരം[തിരുത്തുക]

മേടമാസത്തിലെ പൂരം നക്ഷത്രം രാത്രി വരുന്ന ദിവസം നടത്തുന്ന അതിപ്രസിദ്ധമായ ഉത്സവമാണ് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഈ മഹോത്സവം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ്. പൂരത്തിലെ പത്ത് പങ്കാളികളിലൊരാളായ നെയ്തലക്കാവ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷവും തൃശ്ശൂർ പൂരം തന്നെയാണ്. പൂരത്തലേന്ന് തെക്കേ ഗോപുരം തുറക്കാനുള്ള അവകാശവും നെയ്തലക്കാവിലമ്മയ്ക്കാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

ശിവരാത്രി[തിരുത്തുക]

[1]

  1. പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014