വാളയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാളയാർ അണക്കെട്ട്
വാളയാർ അണക്കെട്ട്
വാളയാർ അണക്കെട്ട്
നദി വാളയാർ
Creates വാളയാർ റിസർവോയർ
സ്ഥിതി ചെയ്യുന്നത് വാളയാർ,പാലക്കാട് ജില്ല, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ് ,കേരള സർക്കാർ
നീളം 1478 m
ഉയരം 30.48 m
തുറന്നു കൊടുത്ത തീയതി 1956
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 18.4 Million cubic meter
സംഭരണ പ്രദേശ വീസ്തീർണ്ണം 106.35 sq. km
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°50′17.52″N 76°51′13.3632″E / 10.8382000°N 76.853712000°E / 10.8382000; 76.853712000
വാളയാർ ജലസേചന പദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാത 47യിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാളയാറിൽ  ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ  കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  വാളയാർ പുഴയിൽ  നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ വാളയാർ അണക്കെട്ട് .1956-ൽ ആണ് പൂർത്തിയായത്[1][2]. വാളയാർ ജലസേചന പദ്ധതി[3] , [4]ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പാലക്കാടിന്റെ ജലസേചനത്തിൽ വാളയാർ ഡാം ഒരു വലിയ പങ്കു വഹിക്കുന്നു[5]. മലബാർ സിമന്റ്സ് തുടങ്ങിയ പല വ്യവസായങ്ങളും ദൈനംദിന ജലലഭ്യതയ്ക്ക് വാളയാർ ഡാമിനെ ആശ്രയിക്കുന്നു.


ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


അവലബം[തിരുത്തുക]

  1. "Walayar Gap". Archived from the original on 2011-04-05. Retrieved 2011-11-01.
  2. "About: Walayar Dam". Archived from the original on 2010-11-22. Retrieved 2011-11-01.
  3. "Walayar Medium Irrigation Project JI02681-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "WALAYAR IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.
  5. Dams in Kerala
"https://ml.wikipedia.org/w/index.php?title=വാളയാർ_അണക്കെട്ട്&oldid=3966409" എന്ന താളിൽനിന്ന് ശേഖരിച്ചത്