ഷോളയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷോളയാർ അണക്കെട്ട്
Lower sholayar dam.jpg
ലോവർ ഷോളയാർ അണക്കെട്ട്
ഔദ്യോഗിക നാമംഷോളയാർ ജല വൈദ്യുതി പദ്ധതി
സ്ഥലംമലക്കപ്പാറ ,തൃശൂർ, കേരളം, ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം10°19′17.0832″N 76°44′06″E / 10.321412000°N 76.73500°E / 10.321412000; 76.73500
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1965
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഷോളയാർ ചാലക്കുടിപ്പുഴ
ഉയരം56 മീ (184 അടി)
നീളം430.53 മീ (1,412 അടി)
സ്പിൽവേ ശേഷി1825 M3/Sec
റിസർവോയർ
Creates ലോവർ ഷോളയാർ റിസർവോ
ആകെ സംഭരണശേഷി153,600,000 ഘന മീറ്റർ (5.42×109 cu ft)
ഉപയോഗക്ഷമമായ ശേഷി150,200,000 ഘന മീറ്റർ (5.30×109 cu ft)
പ്രതലം വിസ്തീർണ്ണം8.705 ഹെക്ടർ (21.51 ഏക്കർ)
Power station
Operator(s)KSEB
Commission date1961
Turbines3 x 18 Megawatt (Francis-type)
Installed capacity54 MW
Annual generation233 MU
ഷോളയാർ പവർ ഹൗസ്

കേരളത്തിലെA തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മലക്കപ്പാറയ്ക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിൽ ഷോളയാർ ജലവൈദ്യുതപദ്ധതിയുടെ[2] , [3] ഭാഗമായി നിർമിച്ച അണക്കെട്ടാണ് ഷോളയാർ അണക്കെട്ട്[4] അഥവാ ലോവർ ഷോളയാർ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റർ ഉയരവും 430 മീറ്റർ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റർ ഉയരവും 259 മീറ്റർ നീളവുമുള്ള ഷോളയാർ ഫ്ലാങ്കിംഗ് ഡാമും[5] 18.59 മീറ്റർ ഉയരവും 109 മീറ്റർ നീളവുമുള്ള ഷോളയാർ സാഡിൽ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകൾ നിർമ്മാണം പൂർത്തിയാക്കിയത്.[6] ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്കായി ആണ് ഷോളയാർ ഡാം[7] മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള ഷോളയാർ പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 18 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 54 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1966 മെയ് 9 നു നിലവിൽ വന്നു. 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. നിലവിൽ വാർഷിക ഉൽപ്പാദനം 233 MU ആണ്.[8]..

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "VAZHACHAL FOREST DIVISION -". www.forest.kerala.gov.in.
  2. "Sholayar Hydroelectric Project JH01231-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "SHOLAYAR HYDRO ELECTRIC PROJECT-". www.kseb.in.
  4. "Sholayar(Main)(Eb) Dam D03225-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Sholayar Flanking(Eb) Dam D03227-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. http://expert-eyes.org/dams.html
  7. "Sholayar dam -". www.keralatourism.org.
  8. "Sholayar Power House PH012438-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഷോളയാർ_അണക്കെട്ട്&oldid=3646441" എന്ന താളിൽനിന്ന് ശേഖരിച്ചത്