Jump to content

ആനയിറങ്കൽ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനയിറങ്കൽ അണക്കെട്ട്
ആനയിറങ്കൽ അണക്കെട്ട് മുകളിൽ നിന്നുള്ള വീക്ഷണം
സ്ഥലംചിന്നക്കനാൽ, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°00′35″N 77°12′25″E / 10.00972°N 77.20694°E / 10.00972; 77.20694
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1965
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപന്നിയാർ
ഉയരം34.13 m (112 ft)
നീളം261.69 m (859 ft)
സ്പിൽവേ ശേഷി348 M3/Sec
റിസർവോയർ
Creates ആനയിറങ്കൽ റിസർവോയർ
ആകെ സംഭരണശേഷി49,840,000 cubic metres (1.760×109 cu ft)
ഉപയോഗക്ഷമമായ ശേഷി48,990,000 cubic metres (1.730×109 cu ft)
Power station
Operator(s)KSEB
Commission date1964
Turbines2 x 16.2 Megawatt (Francis-type)
Installed capacity32.4 MW
Annual generation158 MU
പന്നിയാർ പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിൽ നിർമിച്ച ഒരു അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. [1] ഒരു വശം വനമേഖലയാലും മറ്റു വശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കുമളി - മൂന്നാർ പാതയ്ക്കു സമീപമാണ് അണക്കെട്ടിന്റെ സ്ഥാനം [2]. അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു. കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. [3] [4] [5] ബിയൽറാം എന്നിവിടങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്‌നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ സംഭരണി നിറഞ്ഞുകവിയാറുണ്ട്.

മതികെട്ടാൻ ചോല ദേശീയോദ്യാനം

[തിരുത്തുക]

മതികെട്ടാൻ ചോല ദേശീയോദ്യാനം [6] ഇതിനടുത്താണ്.

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

വെള്ളത്തൂവലിൽ മുതിരപ്പുഴയ്ക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തു ഉള്ള പന്നിയാർ പവർ ഹൗസിൽ 15 മെഗാവാട്ടിന്റെ   2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .1964 ജനുവരി 26-ന് കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003-ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി.

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Anayirangal Dam D06055-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Anayirankal Dam -". www.keralatourism.org.
  3. "Panniyar Hydroelectric Project JH01234-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Panniyar Power House PH01241-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "PANNIYAR POWER STATION-". www.kseb.in.
  6. "Mathikettan Shola Nnational Park -". www.forest.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനയിറങ്കൽ_അണക്കെട്ട്&oldid=4024276" എന്ന താളിൽനിന്ന് ശേഖരിച്ചത്