ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി
ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | ഇരുട്ടുകാനം ഇരുട്ടുകാനം,ദേവികുളം താലൂക്ക്,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°0′35.5284″N 77°0′29.0016″E / 10.009869000°N 77.008056000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം ആരംഭിച്ചത് | December 2008 |
നിർമ്മാണം പൂർത്തിയായത് | 2010 |
ഉടമസ്ഥത | Viyyat Power Pvt. Ltd , കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 3 MW (2 x 1.5 Megawatt - Fracis -type) |
Website Kerala State Electricity Board , | |
പ്രതിവർഷം 16.5 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 16.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം Viyyat Power Pvt. Ltd സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ഇരുട്ടുകാനം ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകാനത്തു ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും [3],[4]ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ഇരുട്ടുകാനം പവർ ഹൗസ്
1) ഇരുട്ടുകാനം തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ഇരുട്ടുകാനം ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ വെസ്റ്റേൺ കല്ലാർ(അമ്പഴച്ചാൽ ) പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. വെള്ളം 2.5 മീറ്റർ വ്യാസവും 767 മീറ്റർ നീളമുള്ള തുരങ്കം വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 1.25 മീറ്റർ വ്യാസവും 250 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പ് , 90 സെന്റിമീറ്റർ വ്യാസം ഉള്ള രണ്ടു പൈപ്പുകളാക്കി മാറ്റി വെള്ളം എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Horizontal Francis type) ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 16.5 MU ആണ്. 2010ൽ പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 1.5 MW | 2010 |
യൂണിറ്റ് 2 | 1.5 MW | 2010 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Iruttukanam Power House-". www.expert-eyes.org.
- ↑ "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IRUTTUKANAM SMALL HYDRO ELECTRIC PROJECT -". cdm.unfccc.int.