Jump to content

ആഢ്യൻപാറ ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഢ്യൻപാറ ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംആഢ്യൻപാറ ,ചാലിയാർ,മലപ്പുറം ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°21′22.″N 76°12′8.4″E / 11.35611°N 76.202333°E / 11.35611; 76.202333
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2015 മാർച്ച് 9
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP)
Installed capacity3.5 MW (2 x 1.5 , 1 x 0.5 Megawatt - Francis -type)
Website
Kerala State Electricity Board ,
പ്രതിവർഷം 9.01 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 9.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ആഢ്യൻപാറ ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആഢ്യൻപാറയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.





പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]

1) ആഢ്യൻപാറ പവർ ഹൗസ്

1) ആഢ്യൻപാറ തടയണ


വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ആഢ്യൻപാറയിൽ ചാലിയാറിന്റെ പോഷക നദിയായകാഞ്ഞിരപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകളും 0.5 മെഗാവാട്ടിന്റെ ഒരു ടർബൈനും (Francis -type) ഉപയോഗിച്ച് 3.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 9.01 MU ആണ്. 2015 മാർച്ച് 9 ന് പദ്ധതി കമ്മീഷൻ ചെയ്തു.



യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 1.5 MW 09.03.2015
യൂണിറ്റ് 2 1.5 MW 09.03.2015
യൂണിറ്റ് 3 0.5 MW 09.03.2015

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ADYANPARA SMALL HYDRO ELECTRIC PROJECT-". www.kseb.in.
  2. "Adyanpara Power House-". www.expert-eyes.org.