കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി
കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | തെന്മല,കൊല്ലം ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 8°57′18.6084″N 77°4′10.0164″E / 8.955169000°N 77.069449000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 1994 ജനുവരി 5 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 15 MW (2 x 7.5 MW) (Kaplan -type) |
Website Kerala State Electricity Board | |
പ്രതിവർഷം 65 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 65 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് കല്ലട ചെറുകിട ജലവൈദ്യുതപദ്ധതി [1], [2].കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല ഗ്രാമപഞ്ചായത്തിൽ തെന്മലയിൽ തെന്മല അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3],[4]. 1994 ജനുവരി 5 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) കല്ലട പവർ ഹൗസ്
1) തെന്മല അണക്കെട്ട് (തെന്മല ജലസംഭരണി)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]കല്ലട ജലവൈദ്യുതപദ്ധതിയിൽ 7.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Kaplan Type - ഭെൽ ഇന്ത്യ) ഉപയോഗിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 65 MU ആണ്. 1994 ജനുവരി 5 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. സെപ്റ്റംബർ 5 ന് രണ്ടാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 7.5 MW | 05.01.1994 |
യൂണിറ്റ് 2 | 7.5 MW | 05.09.1994 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "Kallada Hydroelectric Project JH01240-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "KALLADA HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Kallada Power House PH01247-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kallada Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]