വൈദ്യുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി (മിന്നാക്കം) എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.[1]

പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് വൈദ്യുതചോദന. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , വൈദ്യുത കാന്തിക തരംഗങ്ങൾ ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് സാധാരണ വൈദ്യുതി എന്നു പറയുന്നത്.[2]

ചരിത്രം[തിരുത്തുക]

പുരാതനകാലം[തിരുത്തുക]

  • ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ, മൈലീറ്റസ് എന്ന പുരാതന നഗരത്തിൽ ജീവിച്ചിരുന്ന തേലീസ് എന്ന പണ്ഡിതൻ പുരാതന യവനർ‍ക്ക് മരക്കറ ഉറഞ്ഞുശിലാരുപമായ ആംബർ പോലെയുള്ള വസ്തുക്കൾ, കമ്പിളിയിൽ ഉരസുമ്പോൾ അവയ്ക്ക് തലമുടിപോലെ, ചില ചെറിയവസ്തുക്കളെ ആകർഷിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു എന്ന് രേഖപ്പെടുത്തുയിട്ടുണ്ട്.[3]

ആധുനിക കാലം[തിരുത്തുക]

  • ക്രി.പി. 1600 - വില്യം ഗിൽബർട്ട് എന്ന ഇംഗ്ലീഷുശാസ്ത്രജ്ഞൻ വൈദ്യുത-കാന്ത പ്രതിഭാസങ്ങളെപ്പറ്റി കൂടുതൽ പഠിക്കുന്നു.ഭൗമകാന്തികതയെപ്പറ്റിയും, വൈദ്യുതചോദനയെപ്പറ്റിയും പുതിയ വിവരങ്ങൾ കണ്ടെത്തുന്നു.[4]
  • ക്രി.പി. 1646 - സർ തോമസ് ബ്രൗൺ, തന്റെ സ്യുഡോഡോക്സിയ എപീഡെമിക്ക എന്ന പുസ്തകത്തിൽ ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി പ്രയോഗിക്കുന്നു.[4]
  • ക്രി.പി. 1675 - റോബർട്ട് ബോയൽ വൈദ്യുതാകർഷണ-വികർഷണബലങ്ങൾ ശൂന്യപ്രദേശങ്ങളീൽപോലും പ്രവർത്തിക്കാൻ കഴിയുമെന്നു കണ്ടെത്തുന്നു.[4]
  • ക്രി.പി. 1729 - സ്റ്റീഫൻ ഗ്രേ വസ്തുക്കളെ വൈദ്യുത ചാലകങ്ങളെന്നും അചാലകങ്ങളെന്നും വേർതിരിച്ചറിയുന്നു.[4]
  • ക്രി.പി. 1734 - ചാൾസ് സിസ്റ്റണി ഡ്യൂഫേ, റസിന്യുവസ് എന്നും വിട്രിയസ് എന്നും രണ്ടു തരം വൈദ്യുതിയുണ്ടെന്നു കണ്ടെത്തുന്നു.[4] (അത് പിന്നീട് ധനചോദനയെന്നും ഋണചോദനയെന്നും വിളിക്കപ്പെട്ടു). സമാനചോദനകൾ വികർഷിക്കുമെന്നും വിരുദ്ധചോദനകൾ ആകർഷിക്കുന്നുവെന്നും കണ്ടെത്തുന്നു[5].
  • ക്രി.പി. 1747 - വില്യം വാട്സൺ വൈദ്യുതോത്സർജനം (Electric Discharge), വൈദ്യുതപ്രവാഹത്തിനു സമാനമാണെന്നു കണ്ടെത്തുന്നു.[4]
  • ക്രി.പി. 1831 - മൈക്കിൾ ഫാരഡെ വൈദ്യുതകാന്തപ്രേരണതത്വങ്ങൾ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു.[20]
  • ക്രി.പി. 1881 - നിക്കോളാ ടെസ്ലാ , പ്രത്യാവർത്തിവൈദ്യുതധാരയിൽ (Alternating Current) പ്രവർത്തിക്കുന്ന വിവിധ വൈദ്യുത-ഉപകരണങ്ങൾ നിർമ്മിക്കുന്നു. [25]

എന്താണ് വൈദ്യുതി[തിരുത്തുക]

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ മൂലരൂപമായ തന്മാത്രകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. തന്മാത്ര എന്നത് ആറ്റങ്ങളുടെ ഒരു കൂട്ടമാണ്. പ്രത്യേക ഉപാധികളിലൂടെ മാത്രമേ ആറ്റം തനതായി വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. സൗരയൂഥത്തിൽ സൂര്യനും അവയ്ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയും പോലെ, ആറ്റത്തിന്റെ നടുവിൽ ഒരു അണുകേന്ദ്രവും, അതിനുചുറ്റും വിവിധ ഊർജ്ജനിലകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളുമുണ്ട്. സൗരയൂഥത്തിൽ നിന്നും വ്യത്യസ്തമായി ആറ്റത്തിൽ ഓരോ വസ്തുക്കളിൽ ഇലക്ട്രോണുകളുടെ എണ്ണം കൃത്യമായി ഒരു അനുപാതത്തിൽ വിതരണം ചെയ്യപ്പെട്ടിരിക്കും. ഓരോ വസ്തുക്കളിലും ഇലക്ട്രോണുകളുടെ എണ്ണവും മേൽ പറഞ്ഞ ന്യൂക്ലിയസ്സിന്റെ വലിപ്പവും വ്യത്യസ്തമാണ്. ന്യൂക്ലിയസ്സുമായുള്ള ആകർഷണബലം, ഇലക്ട്രോണുകൾ അവയുടെ സ്ഥിര വലയത്തിൽ നിന്നും വേർപ്പെട്ടു പോകാതെ സൂക്ഷിക്കുന്നു. മേൽ പറഞ്ഞ ആകർഷണബലത്തേക്കാൾ ഉയർന്ന ഒരു ശക്തി ഇലക്ട്രോണുകൾക്ക് മേൽ പ്രയോഗിച്ചാൽ അവയെ ന്യൂക്ലിയസ്സിന്റെ ആകർഷണബലത്തിൽ നിന്നും മോചിപ്പിക്കാവുന്നതാണ്. ഇപ്രകാരം ഇലക്ട്രോണുകൾ നഷ്ടമായ ആറ്റമുകൾ, പോസറ്റീവ് ചാർജ്ജും ഇലക്ട്രോണുകൾ നെഗറ്റീവ് ചാർജ്ജും കൈവരിക്കുന്നു. താരതമ്യേന വലിപ്പത്തിൽ വളരെ ചെറിയ ഇലക്ട്രോണുകൾ പോസറ്റീവ് ചാർജ്ജുള്ള മറ്റൊരു ആറ്റത്തെ തേടി അലയുന്നു. മേൽ പറഞ്ഞ വിധം വൈദ്യുതാവേശമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരമാണ്(പ്രവാഹം) വൈദ്യുത കറന്റ് അഥവാ വൈദ്യുത പ്രവാഹം. പ്രകാശവേഗതയിലാണ് ഈ ചാർജ്ജുകളുടെ പ്രവാഹം(ഏകദേശം ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ) എല്ലാത്തരം വസ്തുക്കളിലെയും ഇലക്ട്രോണുകളെ മേൽ പറഞ്ഞ വിധം അനായാസം ചലിപ്പിക്കുവാൻ സാധിക്കുകയില്ല.അണുവിൽ (ആംഗലേയം: Atom) ന്യൂട്രോണും, പ്രോട്ടോണും, ഇലക്ടോണും ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.

ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു അണുകേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കുന്നു

സ്വർണ്ണം, ചെമ്പ്, വെള്ളി മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി അനാഥ ഇലക്ട്രോണുകൾ, ഇവയെ സ്വതന്ത്ര ഇലക്ട്രോണുകൾ എന്നും വിളിക്കുന്നു. ഇത്തരം മൂലകങ്ങളിൽ തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും, അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.

സ്ഥിത വൈദ്യുതി[തിരുത്തുക]

കമ്പിളിയിൽ അഭ്രം(മൈക്ക) പോലുള്ള വസ്തുക്കൾ ഉരസുമ്പോൾ അവയിലെ ഇലക്ട്രോണുകൾ കമ്പിളിയിലേക്ക് കുടിയേറുന്നു. തത്ഫലമായി അഭ്രത്തിൽ മുഴവനായി ധനചാർജ്ജ് അനുഭവപ്പെടുകയും അനാഥ ഇലക്ട്രോണുകളുള്ള വസ്തുക്കളെ അവ ആകർഷിക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകൾ നഷ്ടപ്പെട്ട അഭ്രത്തിലനുഭവപ്പെട്ട വൈദ്യുതിയെ അചേതന വൈദ്യുതി അഥവാ സ്ഥിത വൈദ്യുതി(Static electricity) എന്നു വിളിക്കുന്നു.

കാന്തികബലം ഉപയോഗിച്ചുള്ള വൈദ്യുതി[തിരുത്തുക]

ഇവിടെ ചാലകവും, കാന്തികക്ഷേത്രവും ദൃശ്യത്തിനു സമാന്തരമാണെങ്കിൽ ലോറൻസ് ബലം ദൃശ്യത്തിനു വെളിയിലേക്കാവും

ഇടത്തുനിന്നു വലത്തോട്ടുള്ള കാന്തിക ക്ഷേത്രത്തിലൂടേ വിലങ്ങനെ ഒരു ചാലകം ചലിക്കുമ്പോൾ അവയിൽ ലോറൻസ് ബലം എന്ന ബലം പ്രയോഗിക്കപ്പെടുന്നു. ഈ ബലം ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളെ ചാലകത്തിനും കാന്തികക്ഷേത്രത്തിനും ലംബമായി ചലിപ്പിക്കാൻ പ്രാപ്തമാണ്. അങ്ങനെയുണ്ടാകുന്ന ഇലക്ട്രോൺ പ്രവാഹത്തെ മറ്റൊരു ചാലകം ഉപയോഗിച്ച് പിടിച്ചെടുക്കയാണ് കാന്തികബലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചെയ്യുന്നത്.

ഡൈനാമോ, ജനറേറ്റർ മുതലായ ഉപകരണങ്ങളെല്ലാം ഇത്തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സാധാരണ യാന്ത്രികോർജ്ജത്തെ ആണ് ഇത്തരത്തിൽ വൈദ്യുതോർജ്ജം ആക്കി മാറ്റുന്നത്. ജലവൈദ്യുത പദ്ധതികൾ, തിരമാലയിൽ നിന്നും, കാറ്റിൽ നിന്നുമുത്പാദിപ്പിക്കുന്ന വൈദ്യുതി മുതലായവയെല്ലാം ഇത്തരത്തിലാണ് ഊർജ്ജ രൂപാന്തരണം നിർവഹിക്കുന്നത്.

വൈദ്യുതി - വിവിധ സങ്കേതങ്ങളും[തിരുത്തുക]

വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതൽ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.

  • വൈദ്യുത ചാർജ് (ആംഗലേയം: Electric charge) - ഉപ ആറ്റോമിക കണങ്ങളിൽ അടങ്ങിയിട്ടുള്ള അടിസ്ഥാനപരമായ ഒരു ഗുണം. ഈ ഗുണമാണ് ആ കണങ്ങളുടെ വിദ്യുത്കാന്തിക പ്രതിപ്രവർത്തനങ്ങളെ നിശ്ചയിക്കുന്നത്. ചാർജ് ചെയ്യപ്പെട്ട വസ്തുക്കൾ വൈദ്യുത കാന്തിക ക്ഷേത്രത്താൽ ഉത്തേജിക്കപ്പെടുകയും കൂടതെ അവ വിദ്യുത്കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
  • വൈദ്യുത പൊട്ടെൻഷ്യൽ (വോൾട്ടത അല്ലെങ്കിൽ വോൾട്ടേജ് എന്ന് സാധാരണയായി പറയുന്നു) - ഒരു സ്ഥിത വൈദ്യുതക്ഷേത്രത്തിലുള്ള (ആംഗലേയം: static electric field) ഊർജ്ജത്തിന്റെ അളവാണ് ഇത്.
  • വൈദ്യുത ധാര (ആംഗലേയം: Electric current) - വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങളുടെ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. നേർധാരാ വൈദ്യുതി, പ്രത്യാവർത്തിധാരാ വൈദ്യുതി എന്നിങ്ങനെ രണ്ട് വിധം വൈദ്യുതധാരകളുണ്ട്
  • വൈദ്യുത ക്ഷേത്രം (ആംഗലേയം: Electric field) - വൈദ്യുത ചാർജ് അതിന്റെ പരിധിയിൽ വരുന്ന ചാർജുള്ള കണികകളിൽ ചെലുത്തുന്ന ബലത്തെ സൂചിപ്പിക്കുന്നു.
  • വൈദ്യുതോർജ്ജം (ആംഗലേയം: Electrical energy) - വൈദ്യുത ചാർജിന്റെ ഒഴുക്കു മൂലം ലഭ്യമാകുന്ന ഊർജ്ജരൂപം.
  • വിദ്യുച്ഛക്തി (ആംഗലേയം: Electric power) - പ്രകാശം, താപം, യാന്ത്രികം മുതലായ ഊർജ്ജത്തിന്റെ മറ്റു രൂപങ്ങളിലേക്കും തിരിച്ചും വൈദ്യുതോർജ്ജം മാറ്റപ്പെടുന്നതിന്റെ നിരക്ക്.

സുരക്ഷ[തിരുത്തുക]

പ്രധാന ലേഖനം: വൈദ്യുതസുരക്ഷ

വൈദ്യുതോർജ്ജം സ്വതേ അപകടസാദ്ധ്യത കൂടുതലുള്ള ഒരു ഊർജ്ജരൂപമാണ്. അപകടങ്ങൾ സംഭവിക്കാതിരിക്കാനെടുക്കുന്ന ഉപായങ്ങളെയാണ് വൈദ്യുതസുരക്ഷ എന്നു പറയുന്നത്. അപകടത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളും പ്രവൃത്തികളും മുൻകൂട്ടിത്തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് സമാന്യനടപടി. കർശന നിയമങ്ങളും നിർദ്ദേശങ്ങളും അതിനാവശ്യമാണ്.

കൂടുതൽ അറിവിന്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.bibliomania.com/2/9/72/119/21387/1/frameset.html
  2. http://www.telesensoryview.com/steverosecom/Articles/UnderstandingBasicElectri.html Archived 2006-06-13 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി". മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-07.
  2. എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി രണ്ടാം ഖണ്ഡിക നോക്കുക
  3. 3.0 3.1 എൻസൈക്ലോപ്പിഡിയ-2: ഇലക്ടിസിറ്റി ഹിസ്റ്ററി
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 "ഇലക്ട്രിസിറ്റി ഫോറം വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2008-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
  5. "പോൾ ജെ. ബ്രൂസ്". മൂലതാളിൽ നിന്നും 2007-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
  6. അമേസിൻസ് വെബ്സൈറ്റ്
  7. "ഹിസ്റ്ററി ഓഫ് ഇക്കണോമിക് തോട്ട് - പ്രീസ്റ്റ്ലീ പേജ്". മൂലതാളിൽ നിന്നും 2009-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-27.
  8. "ഓൺപീഡിയ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2009-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
  9. "ജിയോസിറ്റി-കൂളം പേജ്". മൂലതാളിൽ നിന്നും 2003-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2003-06-24.
  10. "വോൾഫാം വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2006-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  11. "വേൾഡ് വൈഡ് സ്കൂൾ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2008-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  12. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വെബ് പേജ്
  13. "റൊമാനോസി". മൂലതാളിൽ നിന്നും 2006-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
  14. എൻ.എൻ.ഡി.ബി.വെബ്സൈറ്റ്
  15. ആമ്പിയർ[പ്രവർത്തിക്കാത്ത കണ്ണി]
  16. നേഷൻ മാസ്റ്റർ എൻസൈൿളൊപീഡിയ
  17. എബൗട്ട് . കോം[പ്രവർത്തിക്കാത്ത കണ്ണി]
  18. "എനർജി ക്വസ്റ്റ് സൈറ്റ്". മൂലതാളിൽ നിന്നും 2008-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  19. കാതോലിക് എൻസൈൿളോപീഡിയ
  20. "ഐഡിയാ ഫൈൻഡർ". മൂലതാളിൽ നിന്നും 2009-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  21. നേഷൻ മാസ്റ്റർ എൻ‍സൈൿളോപീഡിയ
  22. "ഗ്രേറ്റ് അമേരിക്കൻ ഫിസിസിസ്റ്റ്സ്". മൂലതാളിൽ നിന്നും 2012-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  23. ആൾ ബയോഗ്രഫീസ് - ജയിംസ് പ്രിസ്കൊട് ജൂൾ (ഖണ്ഡിക-9)
  24. "സാഗ്രെബ് യൂണിവേഴ്സിറ്റി സൈറ്റ്". മൂലതാളിൽ നിന്നും 2008-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  25. ടെസ്ലാ പേജ് (ഖണ്ഡിക-7)
  26. "ഹെർട്സ് പേജ്". മൂലതാളിൽ നിന്നും 2009-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  27. "ഇലക്ടോൺ പേജ്". മൂലതാളിൽ നിന്നും 2008-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
  28. "സൂപ്പർ കൺറ്റക്റ്റിവിറ്റ്യ് പേജ്". മൂലതാളിൽ നിന്നും 2009-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.
"https://ml.wikipedia.org/w/index.php?title=വൈദ്യുതി&oldid=3840600" എന്ന താളിൽനിന്ന് ശേഖരിച്ചത്