ചിമ്മിനി ചെറുകിട ജലവൈദ്യുതപദ്ധതി
ചിമ്മിനി ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | വരന്തരപ്പിള്ളി, തൃശൂർ ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°26′18.978″N 76°27′38.5776″E / 10.43860500°N 76.460716000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2015 മെയ് 22 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 2.5 MW (1 x 2.5 Megawatt -Horizontal Francis -type) |
Website Kerala State Electricity Board | |
പ്രതിവർഷം 6.7 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 6.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് ചിമ്മിനി ചെറുകിട ജലവൈദ്യുതപദ്ധതി [1]. തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെട്ട വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളിക്കു സമീപം എച്ചിപ്പാറയിൽ ചിമ്മിനി അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[2] , [3]. 2015 മെയ് 22 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ചിമ്മിനി പവർ ഹൗസ്
1) ചിമ്മിനി അണക്കെട്ട് (ചിമ്മിനി ജലസംഭരണി)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ചിമ്മിനി ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 2.5 മെഗാവാട്ടിന്റെ ഒരു ടർബൈൻ (Francis -type) ഉപയോഗിച്ച് 2.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 6.7 MU ആണ്. 2015 മെയ് 22 നു പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 2.5 MW | 26.11.2011 |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "CHIMMONY SMALL HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Chimmony Power House-". www.expert-eyes.org.
- ↑ "Chimmony Power House -". www.flovel.net.