ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി
സ്ഥലംനീണ്ടപാറ കഞ്ഞിക്കുഴി,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം10°1′3.2592″N 76°51′12.4416″E / 10.017572000°N 76.853456000°E / 10.017572000; 76.853456000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്27 സെപ്റ്റംബർ , 1997
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity180 MW (3 x 60 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 493 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 493 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി[1],[2]. 1997 സെപ്റ്റംബർ 27 ന് ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നീണ്ടപാറക്കു സമീപം കരിമണലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3] , [4] . പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും[തിരുത്തുക]

1) ലോവർപെരിയാർ പവർ ഹൗസ്

1) ലോവർപെരിയാർ അണക്കെട്ട് (പെരിയാർ)

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ലോവർപെരിയാർ ജലവൈദ്യുതപദ്ധതി യിൽ 60 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (FRANCIS TYPE- ഭെൽ ഇന്ത്യ) ഉപയോഗിച്ച് 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 493 MU ആണ്. 1997 സെപ്റ്റംബർ 27 ന് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. ഒക്ടോബർ 22 ന് രണ്ടാമത്തെയും നവംബർ 28 ന് മൂന്നാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 60 MW 27.09.1997
യൂണിറ്റ് 2 60 MW 22.10.1997
യൂണിറ്റ് 3 60 MW 28.11.1997

അവലംബം[തിരുത്തുക]

  1. "Lower Periyar Hydroelectric Project JH01236 -". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-30.
  2. "LOWER PERIYAR HYDRO ELECTRIC PROJECT -". www.kseb.in.
  3. "Lower Periyar Power House PH01243 -". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-09-28.
  4. "Lower Periyar Power House -". globalenergyobservatory.org.