Jump to content

ജലവൈദ്യുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hydroelectricity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.
പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിൻറെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.

ഗുണങ്ങൾ

[തിരുത്തുക]

സാമ്പത്തികം

[തിരുത്തുക]

ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ധനചെലവ് വരുന്നില്ല എന്നതാണ് പ്രധാന ഗുണം.

ഹരിതഗൃഹ വാതകം

[തിരുത്തുക]

ജലവൈദ്യുത പ്ലാൻറുകളിൽ ഫോസിൽ ഇന്ധനം ഉപയോഗിക്കപ്പെടുന്നില്ല. അതിനാൽ കാർബൺ ഡൈയോക്സൈഡ് പോലുള്ള ഹരിത ഗൃഹ വാതകങ്ങൾ പുറത്ത് വരുന്നില്ല. എന്നാൽ വൻ ജലവൈദ്യുത പദ്ധതികൾക്ക് ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നത് പരിസ്ഥിതി, സാമുഹിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഭൂകമ്പ സാദ്ധ്യതയും വൻ‌കിട പദ്ധതികൾ പങ്കുവയ്‌ക്കുന്നുണ്ട്. 1000 മെഗാവാട്ടിൽ കൂടുതലുള്ള പദ്ധതികളാണ് ഇത്തരം പ്രതിബന്ധങ്ങളുണ്ടാക്കുന്നത്. നർമ്മദ പദ്ധതിയും നർമ്മദ ബച്ചാവോ ആന്ദോളനും തമ്മിലുള്ള സംവാദം അടുത്തകാലത്തെ ഈ മേഖലയിലെ ചർച്ചയായിരുന്നു

"https://ml.wikipedia.org/w/index.php?title=ജലവൈദ്യുതി&oldid=2661895" എന്ന താളിൽനിന്ന് ശേഖരിച്ചത്