സൗരോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

സൂര്യനിൽ നിന്നുള്ള ഊർജ്ജം[തിരുത്തുക]

കെട്ടിടത്തിനുമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജമുപയോഗിക്കുന്ന വാട്ടർ ഹീറ്ററും വൈദ്യുതിയുത്പാദിപ്പിക്കുന്ന പാനലും. കാറ്റാടിയന്ത്രവും ദൃശ്യമാണ്.
ഭൂമിയിലേക്കു വരുന്ന സൗരോർജ്ജത്തിന്റെ പകുതി മാത്രമേ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നുള്ളൂ.

174 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[1] ഇതിൽ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങൾ, സമുദ്രങ്ങൾ, കരപ്രദേശങ്ങൾ എന്നിവയാൽ ആഗിരണം ചെയ്യപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വർണ്ണരാജിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് രശ്മികളും, അൾട്രാവയലറ്റ് കിരണങ്ങളുടെ ചെറിയൊരു ഭാഗവും ആണ്‌.[2]


ഭൂമിയിലെ കരപ്രദേശങ്ങളും സമുദ്രങ്ങളും സൗരവികിരണം ആഗിരണം ചെയ്യുന്നുണ്ട്, ഇത് അവയുടെ ഊഷ്മാവ് ഉയരുന്നതിന്‌ കാരണമാകുന്നു. സമുദ്രങ്ങളുടെ ഉപരിതലത്തിലുള്ള നീരാവി കലർന്ന് ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുന്നു, ഇത് അന്തരീക്ഷ വായുവിന്റെ സം‌വനത്തിന്‌ കാരണമാകുന്നു. ഇങ്ങനെ ഉയർന്ന് പൊങ്ങുന്ന വായു ഉയരത്തിൽ ഊഷ്മാവ് കുറഞ്ഞ ഭാഗത്തെത്തുമ്പോൾ അതിലടങ്ങിയ നീരാവി ഘനീഭവിച്ച് ജലത്തിന്റെ സൂക്ഷ്മ കണികകൾ രൂപം കൊള്ളുന്നു, ഇത് മേഘങ്ങളുടെ രൂപവത്കരണത്തിന്‌ കാരണമാകുന്നു. ഇവ മഴയായി ഭൂമിയിലേക്ക് പതിക്കുന്നു, ഈ രീതിയിൽ ജലത്തിന്റെ ചംക്രമണം പൂർത്തിയാകുന്നു. ജലത്തിന്റെ ഘനീഭവിക്കുന്നതിന്റെ ലീനതാപം സംവഹനം വർദ്ധിപ്പിക്കുന്നു ഇത് പ്രകൃതിയിലുണ്ടാകുന്ന കാറ്റ്, ചക്രവാതം, പ്രതിചക്രവാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.[3] കര, സമുദ്ര ഭാഗങ്ങൾ ആഗിരണം ചെയ്യുന്ന സൗരതാപം ഭൂമിയുടെ ഉപരിതലത്തിന്റെ ശരാശരി താപനില 14° സെൽഷ്യസായി നിലനിർത്തുന്നു.[4] സസ്യങ്ങൾ പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ സൗരോർജം രാസോർജ്ജമായി മാറ്റുന്നു, ഇത് മറ്റ് ജീവികൾക്ക് കൂടിയുടെ ഭക്ഷണത്തിന്റെ സ്രോതസ്സാകുന്നതോടൊപ്പം ഇവയെല്ലം ജൈവാശിഷ്ടങ്ങളായി മാറുന്നു, ഇതിൽ നിന്ന് ഫോസിൽ ഇന്ധങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.[5]

വർഷം പ്രതിയുള്ള സൗരോർജ്ജ ലഭ്യതയും മനുഷ്യന്റെ ഊർജ്ജോപയോഗവും
സൗരോർജം 3,850,000 EJ [6]
കാറ്റ് 2,250 EJ [7]
ജൈവഭാഗങ്ങൾ 3,000 EJ [8]
പ്രഥമിക ഊർജ്ജോപഭോഗം (2005) 487 EJ [9]
വൈദ്യുതി (2005) 56.7 EJ [10]


ഒരു വർഷ കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങൾ, കരകൾ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോർജ്ജം ഏതാണ്ട് 3,850,000 എക്സാജൂൾ (EJ) വരും.[11] ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറിൽ ആഗിരണം ചെയ്യപ്പെടുന്ന ഊർജ്ജം 2002 ൽ ലോകം മൊത്തം ഉപയോഗിച്ച ഊർജ്ജത്തിന്‌ തുല്യമാണ്‌.[12][13] പ്രകാശസംശ്ലേഷണം വഴി ഒരു വർഷം ഏകദേശം 3,000 എക്സാജൂൾ ഊർജ്ജം ജൈവഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്നു.[14] ഭൂമിയുടെ ഉപരിതലത്തിൽ എത്തിചേരുന്ന സൗരോർജ്ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തിൽ ഒരു വർഷത്തിൽ എത്തിചേരുന്ന ഊർജ്ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊർജ്ജ സ്രോതസ്സുകളായ കൽക്കരി പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യുറേനിയം എന്നിവയിൽ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും.[15] സൗരോർജ്ജം ഭൂമിയുടെ വിവിധ മേഖലകളിൽ നിന്നും ശേഖരിക്കാനാകും. പ്രധാനമായും ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളിൽ നിന്ന്[16]

സൗരോർജ്ജത്തിന്റെ ഉപയോഗങ്ങൾ[തിരുത്തുക]

ഭൗമ താപോർജ്ജം, വേലികളിൽ നിന്നുള്ള ഊർജ്ജവും ഒഴികെ മറ്റ് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെല്ലാം സൗരോർജ്ജത്തിൽ നിന്നുണ്ടാകുന്നവയാണ്. എങ്കിലും സൗരോർജ്ജം പൊതുവെ സൗര വികിരണങ്ങളിൽ നിന്ന് ശേഖരിക്കപ്പെടുന്നു. പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ഇത് രണ്ടുരീതിയിൽ ഉപയോഗിക്കപ്പെടുന്നു ആക്ടീവ്, പാസീവ്. ആക്ടീവ് ഉപയോഗത്തിനായി ഫോട്ടോവോൾട്ടായിക് പാനലുകൾ, പമ്പുകൾ, ഫാനുകൾ എന്നിവ സൗരോർജ്ജത്തെ ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാൻ ഉപയോഗിക്കുന്നു. പാസീവ് ഉപയോഗത്തിൽ പ്രത്യേക താപസവിശേഷതകൾ ഉള്ള പദാർത്ഥങ്ങളുടെ ഉപയോഗം, സൂര്യപ്രകാശത്തിനനുസരിച്ചുള്ള കെട്ടിട നിർമ്മാണം, എന്നിവയാണുള്ളത്.[17][18]

പാരിസ്ഥിതിക ആഘാതം[തിരുത്തുക]

ഫോസിൽ ഇന്ധന അധിഷ്ഠിത സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായി, സൗരോർജ്ജം പ്രവർത്തന സമയത്ത് ദോഷകരമായ ഉത്പാദനം നടത്തുന്നില്ല.[19]

അവലംബം[തിരുത്തുക]

  1. Smil (1991), p. 240
  2. "Natural Forcing of the Climate System". Intergovernmental Panel on Climate Change. മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-29.
  3. "Radiation Budget". NASA Langley Research Center. 2006-10-17. മൂലതാളിൽ നിന്നും 2006-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-29.
  4. Somerville, Richard. "Historical Overview of Climate Change Science" (PDF). Intergovernmental Panel on Climate Change. മൂലതാളിൽ (PDF) നിന്നും 2018-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-29.
  5. Vermass, Wim. "An Introduction to Photosynthesis and Its Applications". Arizona State University. മൂലതാളിൽ നിന്നും 1998-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-29.
  6. Smil (2006), p. 12
  7. Archer, Cristina. "Evaluation of Global Wind Power". Stanford. ശേഖരിച്ചത് 2008-06-03. {{cite web}}: Unknown parameter |coauthor= ignored (|author= suggested) (help)
  8. "Energy conversion by photosynthetic organisms". Food and Agriculture Organization of the United Nations. ശേഖരിച്ചത് 2008-05-25.
  9. "World Consumption of Primary Energy by Energy Type and Selected Country Groups, 1980-2004". Energy Information Administration. മൂലതാളിൽ നിന്നും 2004-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-17.
  10. "World Total Net Electricity Consumption, 1980-2005". Energy Information Administration. ശേഖരിച്ചത് 2008-05-25.
  11. Smil (2006), p. 12
  12. Solar energy: A new day dawning? retrieved 7 August 2008
  13. Powering the Planet: Chemical challenges in solar energy utilization retrieved 7 August 2008
  14. "Energy conversion by photosynthetic organisms". Food and Agriculture Organization of the United Nations. ശേഖരിച്ചത് 2008-05-25.
  15. Exergy (available energy) Flow Charts 2.7 YJ solar energy each year for two billion years vs. 1.4 YJ non-renewable resources available once.
  16. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-02.
  17. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ നിന്നും 2011-12-12-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 2011-12-12.
  18. http://philibert.cedric.free.fr/Downloads/solarthermal.pdf
  19. "https://www.ravensbergersolar.de/". {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=സൗരോർജ്ജം&oldid=3793147" എന്ന താളിൽനിന്ന് ശേഖരിച്ചത്