രാസോർജ്ജം
Jump to navigation
Jump to search
ഒരു രാസപദാർത്ഥത്തിന് സ്വയം രാസ പരിണാമത്തിന് വിധേയമാകാനോ അല്ലെങ്കിൽ മറ്റ് പദാർത്ഥങ്ങളെ രാസ പരിണാമത്തിനു വിധേയമാക്കാനോ സഹായിക്കുന്ന ഊർജ്ജമാണ് രാസോർജ്ജം. രാസബന്ധനങ്ങൾ ഉണ്ടാകുമ്പോളും വേർപെടുമ്പോളും രാസസംവിധാനത്തിൻ നിന്ന് ഊർജ്ജം ബഹിർഗമിക്കുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. ഇത്തരത്തിൽ ഒരു രാസപ്രവർത്തനത്തിലൂടെ ബഹിർഗമിക്കുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഊർജ്ജം അഭികാരകങ്ങളുടെയും(reactants) ഉത്പന്നങ്ങളുടെയും(products) രസോർജ്ജങ്ങൾ തമ്മിലുള്ള വ്യത്യാസമാണ്. ഉദാഹരണത്തിന് വിറകോ മറ്റ് ഇന്ധനങ്ങളോ കത്തുമ്പോൾ ബഹിർഗമിക്കുന്ന ഊർജ്ജം യഥാർത്ഥത്തിൽ ഇവയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന രാസോർജ്ജമാണ്.
താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ താപശോഷക രാസപ്രവർത്തനങ്ങൾ എന്നും താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങളെ താപമോചന രാസപ്രവർത്തനങ്ങൾ എന്നും വിളിക്കുന്നു.