ലോവർപെരിയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോവർപെരിയാർ അണക്കെട്ട്
പംബ്ല അണക്കെട്ട്
സ്ഥലംകഞ്ഞിക്കുഴി, ഇടുക്കി ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°57′44.0532″N 76°57′25.47″E / 9.962237000°N 76.9570750°E / 9.962237000; 76.9570750
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1996
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപെരിയാർ
ഉയരം41 മീ (135 അടി)
നീളം284 മീ (932 അടി)
സ്പിൽവേകൾ7
സ്പിൽവേ തരംOther
സ്പിൽവേ ശേഷി14,200 M3/Sec
റിസർവോയർ
Createsപെരിയാർ
ആകെ സംഭരണശേഷി5,300,000 ഘന മീറ്റർ (190,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി4,500,000 ഘന മീറ്റർ (160,000,000 cu ft)
പ്രതലം വിസ്തീർണ്ണം0.445 ഹെക്ടർ (1.10 ഏക്കർ)
Power station
Operator(s)KSEB
Commission date1961
Turbines3 x 60 Megawatt (Francis-type)
Installed capacity180 MW
Annual generation493 MU
ലോവർപെരിയാർ പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ലോവർപെരിയാർ ജലവൈദ്യുതപദ്ധതിയുടെ[1] ഭാഗമായി പെരിയാർ നദിയിൽ നിർമിച്ച അണക്കെട്ടാണ് ലോവർപെരിയാർ അണക്കെട്ട് (പംബ്ല അണക്കെട്ട്).[2] വൈദ്യുതി ഉൽപാദനത്തിനായാണ് ഈ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

കരിമണലിലെ ലോവർപെരിയാർ പവർഹൗസിലാണ് [3] [4]അണക്കെട്ടിലെ ജലമുപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത്. അണക്കെട്ടിൽ പരമാവധി 253 അടിയാണ് ജലം ശേഖരിക്കുന്നതിനായി പരിധി നിശ്ചയിച്ചിരിക്കുന്നത്. അരമണിക്കൂർ ഇടവിട്ട് ഡാമിലെ ജലനിരപ്പ് കരിമണലിലെ പവർഹൗസിൽ അറിയിച്ചാണ് ഉൽപാദനം നടത്തുന്നത്. 60 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1997 സെപ്റ്റംബർ 27 നു നിലവിൽ വന്നു. കെ.എസ്.ഇ.ബി. യാണ് അണക്കെട്ടിന്റെ മേൽനോട്ടം നടത്തുന്നത്. 1997 ആദ്യം അണക്കെട്ടിന്റെ ആദ്യ യൂണിറ്റും വർഷാവസാനം അവസാന യൂണിറ്റിന്റെയും നിർമ്മാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിച്ചു.[5] വാർഷിക ഉൽപ്പാദനം 493 MU ആണ്.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Lower Periyar Hydroelectric Project JH01236-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Lower Periyar(Eb)(Pambla) Dam D03344-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Lower Periyar Power House PH01243 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "LOWER PERIYAR HYDRO ELECTRIC PROJECT-". www.kseb.in.
  5. "Global Energy Observatory". മൂലതാളിൽ നിന്നും 2018-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-14.