മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതി
ദൃശ്യരൂപം
മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | മലമ്പുഴ,പാലക്കാട് ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°49′46.9128″N 76°41′1.392″E / 10.829698000°N 76.68372000°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2001 നവംബർ 26 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 2.5 MW (1 x 2.5 Megawatt -Horizontal Kaplan-type) |
Website Kerala State Electricity Board | |
പ്രതിവർഷം 5.6 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 5.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതി [1],[2]. പാലക്കാട് ജില്ല യിലെ മലമ്പുഴയിൽ മലമ്പുഴ അണക്കെട്ടിന് ചേർന്ന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3]. 2001 നവംബർ 26 നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) മലമ്പുഴ പവർ ഹൗസ്
1) മലമ്പുഴ അണക്കെട്ട് (മലമ്പുഴ ജലസംഭരണി)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 2.5 ഒരു ടർബൈൻ (Kaplan -type-Beacon India) ഉപയോഗിച്ച് 2.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ജ്യോതി ഇന്ത്യ ആണ് ജനറേറ്റർ.വാർഷിക ഉൽപ്പാദനം 5.6 MU ആണ്. 2001 നവംബർ 26 നു പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 2.5 MW | 26.11.2011 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "MALAMPUZHA SMALL HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Malampuzha Power House-". www.expert-eyes.org.
- ↑ "Malampuzha Power House-". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]