പെരിങ്ങൽക്കുത്ത് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിങ്ങൽക്കുത്ത് അണക്കെട്ട്
പെരിങ്ങൽകുത്ത് അണക്കെട്ട്
പെരിങ്ങൽക്കുത്ത് അണക്കെട്ട്
നദി ചാലക്കുടി പുഴ
സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ, കേരളം, ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സർക്കാർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°48′10.59″N 76°53′9.46″E / 9.8029417°N 76.8859611°E / 9.8029417; 76.8859611
അണക്കെട്ടിന്റെ ഉൾവശം - ജലസംഭരണി

തൃശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങൽകുത്ത് അഥവാ പൊരിങ്ങൽകുത്ത്. ഇതിനോടനുബന്ധിച്ച് ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്[1]. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്[2]. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകൾ വഴി എത്തിക്കുന്നു. 32 മെഗാവാട്ടാണ് ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങൽകുത്ത് ഇടതുതീര പദ്ധതി 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട്[3].

1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക[1].

അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നുള്ള വിവരങ്ങൾ
  2. http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)
  3. "പെരിങ്ങൽക്കുത്ത് ജലവൈദ്യുതി പദ്ധതിക്ക് അനുമതി" (ഭാഷ: മലയാളം). മാതൃഭൂമി. 2009 ഒക്ടോബർ 6. ശേഖരിച്ചത് 2009 ഒക്ടോബർ 6. 

ചിത്രങ്ങൾ[തിരുത്തുക]