വാൽപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൽപ്പാറ
ഹിൽ സ്റ്റേഷൻ
View of a Club Ground in Valparai
View of a Club Ground in Valparai
രാജ്യം  ഇന്ത്യ
State Tamil Nadu
District Coimbatore
Government
 • Municipal Chairman Dr.K.Balamurugan
Elevation 1,193 മീ(3 അടി)
Population (2011)[1]
 • Total 70,859
Languages
 • Official Tamil
Time zone IST (UTC+5:30)
PIN 642127
Telephone code 04253
വാഹന റെജിസ്ട്രേഷൻ TN 41
അപ്പർ നീരാർ ജലാശയവും ഊസിമലൈ കൊടുമുടിയും.

തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് വാൽപ്പാറ(തമിഴ്: வால்பாறை). പശ്ചിമഖട്ട മലനിരകളിലാണ് ഈ മുനിസിപ്പാലിറ്റി.അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഈ പ്രദേശം. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. [2] തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്. [3]

എത്തിച്ചേരാൻ ഉള്ള മാർഗ്ഗം[തിരുത്തുക]

റോഡ്‌ ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക്‌ ഉള്ളൂ. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും 64 കിലോ മീറ്റർ അകലെയാണ് വാൽപ്പാറ. 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപാറയിൽ എത്തിച്ചേരാൻ. കേരളത്തിൽ നിന്നും ചാലക്കുടി ആതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ വഴി വാൽപ്പാറയിൽ എത്തിച്ചേരാം.

ജനങ്ങൾ[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം ജനസംഖ്യ 94,962 ആയിരുന്നു. പുരുഷന്മാർ 49% സ്ത്രീകൾ 51%. സാക്ഷരത 72% ആണ്. ഇത് ദേശീയശരാശരിയേക്കാൾ ഉയർന്നതാണ്. [4] by hareesh

സാമ്പത്തികമേഖല[തിരുത്തുക]

കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗം. വാൽപ്പാറയിൽ ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമുണ്ട്. നാട്ടുകാർ മിക്കവരും ഇത്തരം തോട്ടങ്ങളിലെ ജോലിക്കാരാണ്. ചില പ്രധാന തോട്ടക്കമ്പനികൾ ഇവയാണ് :[5][6]

 • തമിഴ് നാട് ടീ പ്ലാന്റേഷൻ കോർപ്പറേഷൻ (ടിഎൻടിപിസി)
 • ദി ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ
 • ടാറ്റ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്
 • ടീ എസ്റ്റേറ്റ്സ് ഇൻഡ്യ ലിമിറ്റഡ്
 • വുഡ് ബ്രയർ ലിമിറ്റഡ്
 • പാരി അഗ്രോ ലിമിറ്റഡ്
 • എൻ. ഇ. പി. സി ടീ ലിമിറ്റഡ്
 • ജയശ്രീ ടീ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ബിർള ഗ്രൂപ്പ്)
 • പെരിയ കാരമലൈ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്
 • പുതുതോട്ടം ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്
 • വാട്ടർ ഫാൾസ് ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്

തേയിലയും കാപ്പിയും കൂടാതെ സുഗന്ധവ്യഞ്ജനങ്ങളുടേയും മലഞ്ചരക്കുകളുടേയും ഒരു കേന്ദ്രം കൂടെയാണ് ഇവിടം. ഇതുകൂടാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അനുബന്ധമായും അല്ലാതെയുമുള്ള വിനോദസഞ്ചാരവും ഈ ഒരു വരുമാന മാർഗ്ഗമാണ്. സംവിധായകൻ ബാലു മഹേന്ദ്രയുടെ 'യാത്ര' എന്ന ചിത്രം പ്രധാനമായും ഈ പ്രദേശത്താണ് ചിത്രീകരിച്ചത് .

സന്ദർശിക്കാവുന്ന സ്ഥലങ്ങൾ[തിരുത്തുക]

 • ഷോളയാർ ഡാം
 • ബാലാജി ക്ഷേത്രം
 • പഞ്ചകുഖ വിനായകർ ക്ഷേത്രം
 • മങ്കി വെള്ളച്ചാട്ടം
 • ആളിയാർ ഡാം
 • അതിരമ്പള്ളി വെള്ളച്ചാട്ടം

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൽപ്പാറ&oldid=2285897" എന്ന താളിൽനിന്നു ശേഖരിച്ചത്