വാഴച്ചാൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴച്ചാൽ വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ സമീപദൃശ്യം.JPG
വാഴച്ചാൽ വെള്ളച്ചാട്ടം - ദൃശ്യം
സ്ഥാനം ചാലക്കുടി, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം 10°11′N 76°21′E / 10.18°N 76.35°E / 10.18; 76.35Coordinates: 10°11′N 76°21′E / 10.18°N 76.35°E / 10.18; 76.35
തരം Segmented
ഉയരം 120 മീ (390 അടി)
Total height 150 മീ (490 അടി)
Number of drops 4
Total width 100 മീ (330 അടി)
Average
flow rate
50 m3/s


വാഴച്ചാൽ വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.

തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി - ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

കൊച്ചിയിൽ നിന്നോ തൃശ്ശൂർ നിന്നോ വാഹന മാർഗ്ഗം വാഴച്ചാലിൽ എത്താം.

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: ചാലക്കുടി‍ - 35 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെ.

സമീപ ആകർഷണ കേന്ദ്രങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Exotic Eastern Paradise: A Complete Tourism Directory
"https://ml.wikipedia.org/w/index.php?title=വാഴച്ചാൽ_വെള്ളച്ചാട്ടം&oldid=2614164" എന്ന താളിൽനിന്നു ശേഖരിച്ചത്