പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി
| പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി | |
|---|---|
| സ്ഥലം | പൂഴിത്തോട് ,മരുതോങ്കര ഗ്രാമപഞ്ചായത്ത്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
| നിർദ്ദേശാങ്കം | 11°38′53.7612″N 75°51′20.9″E / 11.648267000°N 75.855806°E |
| നിലവിലെ സ്ഥിതി | Completed |
| നിർമ്മാണം പൂർത്തിയായത് | 2011 ജൂൺ 26 |
| ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
| Power station | |
| Type | Small Hydro Power Plant (SHEP) |
| Installed capacity | 4.8 MW (3 x 1.6 Megawatt - Francis -type) |
| Website Kerala State Electricity Board , | |
| പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ് | |
പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .കോഴിക്കോട് ജില്ലയിലെ വടകര താലൂക്കീൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പൂഴിത്തോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) പൂഴിത്തോട് പവർ ഹൗസ്
1) പൂഴിത്തോട് തടയണ
വൈദ്യുതി ഉത്പാദനം
[തിരുത്തുക]പൂഴിത്തോട് ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി കുറ്റ്യാടി പുഴയുടെ പോഷക നദിയായ കടന്ത്രപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.6 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 4.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 10.97 MU ആണ്. 2011 ജൂൺ 26 ന് പദ്ധതി കമ്മീഷൻ ചെയ്തു.
| യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
|---|---|---|
| യൂണിറ്റ് 1 | 1.6 MW | 25-6-2011 |
| യൂണിറ്റ് 2 | 1.6 MW | 25-6-2011 |
| യൂണിറ്റ് 3 | 1.6 MW | 25-6-2011 |
കൂടുതൽ കാണുക
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "POOZHITHODE SMALL HYDRO ELECTRIC PROJECT -". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-26.
- ↑ "Poozhithode Power House-". www.expert-eyes.org.